Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈറ്റിന്റ രണ്ടാംഗഡു കൈമാറി

Published on 18 October, 2019
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല കുവൈറ്റിന്റ രണ്ടാംഗഡു കൈമാറി


കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍പെട്ടവര്‍ക്ക് ആശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാമത്തെ ഗഡുവായ 10 ലക്ഷം രൂപയുടെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി.

കല കുവൈറ്റ് മീഡിയ സെക്രട്ടറി അസഫ്, കേന്ദ്രക്കമ്മിറ്റി അംഗം സജി തോമസ് മാത്യു, അബാസിയ മേഖലാ കമ്മിറ്റിയംഗം ശ്രീകുമാര്‍ വല്ലന, ഫഹാഹീല്‍ സെന്‍ട്രല്‍ യൂണിറ്റ് കണ്‍വീനര്‍ അരവിന്ദന്‍, കല കുവൈറ്റ് അംഗം ജിസ്‌ന എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് തുക സമാഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും കൂടുതല്‍ തുക ഉടന്‍ കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കല കുവൈറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തുടര്‍ന്നും സഹകരണങ്ങള്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി 20 ലക്ഷം രൂപയാണ് ഇതുവരെ കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി മാറ്റിവച്ചുള്ള തുക കൂടി ഈ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുന്നതിന് കല കുവൈറ്റ് തീരുമാനിച്ചിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക