Image

സുരേന്ദ്രനെതിരായ ആരോപണം: ചൈതന്യമുള്ള നേതാവിനെ താറടിക്കാന്‍ ശ്രമമെന്ന് ശ്രീധരന്‍ പിള്ള

Published on 19 October, 2019
സുരേന്ദ്രനെതിരായ ആരോപണം: ചൈതന്യമുള്ള നേതാവിനെ താറടിക്കാന്‍ ശ്രമമെന്ന് ശ്രീധരന്‍ പിള്ള

കൊച്ചി: ചൈതന്യമുള്ള നേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ താറടിക്കാനുള്ള ശ്രമമാണ്കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശ്രീധരന്‍ പിള്ള.

കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിനെ അര്‍ഹിച്ച അവജ്ഞയോടെ തള്ളുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും അവിശുദ്ധ കൂട്ടുകെട്ടാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. തിരുവനന്തപുരം കോര്‍പറേഷനിലും മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും ഈ കൂട്ടുകെട്ടാണ് ഭരണം നടത്തുന്നത്. ഇന്ദിരാഭവനും എ.കെ.ജി സെന്‍ററും ഒരേ കുടുംബത്തിലെ താഴ് വേരുകളാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി ജയിക്കുന്ന സാഹചര്യമാണുള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക