Image

കെസിആര്‍എം നോര്‍ത് അമേരിക്ക: ഇരുപതാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)

Published on 19 October, 2019
കെസിആര്‍എം നോര്‍ത് അമേരിക്ക: ഇരുപതാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)
കെസിആര്‍എം നോര്‍ത് അമേരിക്ക ഒക്ടോബര്‍ 09, 2019 ബുധനാഴ്ച്ച നടത്തിയ ഇരുപതാമത് ടെലികോണ്‍ഫെറന്‍സിന്റെ  റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലി കോണ്‍ഫെറന്‍സ് ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. അമേരിക്കയില്‍നിന്നും കാനഡയില്‍ നിന്നുമായി അനേകര്‍അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ശ്രീ ജോസഫ് പടന്നമാക്കല്‍ ആയിരുന്നു. വിഷയം:"പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും”

മൗനപ്രാര്‍ത്ഥനയോടെയാണ് ടെലികോണ്‍ഫെറന്‍സ് ആരംഭിച്ചത്. ്രപഭാഷണത്തിന്‍റെ ആരംഭത്തില്‍ തന്നെ, ശ്രീ പടന്നമാക്കല്‍ നാമാരും സഭാ വിരോധികളോ സഭയെ നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരോ അല്ലെന്നും യഥാര്‍ത്ഥ സഭാനവീകരണമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ആശയഗംഭീരമായ അവതരണം emalayaalee പോലുള്ള മാധ്യമങ്ങളില്‍ ടെലികോണ്‍ഫെറന്‍സിന്‍റെ പിറ്റേദിവസം തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിച്ചറിയുവാനായി അതിന്‍റെ ലിങ്ക് ഇവിടെ കൊടുക്കുന്നു: https://www.emalayalee.com/varthaFull.php?newsId=196374

വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി.ചര്‍ച്ചയിലെ പ്രധാനപ്പെട്ട പോയിന്‍റുകള്‍:
സെമിനാരി/കന്ന്യാസ്ത്രി പരിശീലനങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണം.
കന്ന്യാസ്ത്രി സഭകളിലെ ആഭ്യന്തരഭരണകാര്യങ്ങളില്‍ പുരോഹിതാധിപത്യം ഉണ്ടാകാന്‍ പാടില്ല.
കന്ന്യാസ്ത്രികള്‍ പുരോഹിതരുടെയും സഭാധികാരികളുടെയും അടിമകളായിരിക്കാന്‍ പാടില്ല.
അനുസരണം എന്ന വൃതത്തിന്‍റെ മറവില്‍ കന്ന്യാസ്ത്രികളെ പീഡിപ്പിക്കാന്‍ പാടില്ല.
കന്ന്യാസ്ത്രികളെയും കൂദാശകള്‍ പാരികര്‍മ്മം ചെയ്യാന്‍ അനുവദിക്കണം, പ്രത്യേകിച്ച് കുമ്പസാരം എന്ന കൂദാശ.

മഹാഭൂരിപക്ഷം കന്ന്യാസ്ത്രികളും വലിയ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ ആദരവോടെ കാണുന്നു.

പുരുഷമേധാവിത്വം കന്ന്യാസ്ത്രികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. കന്യാസ്ത്രികളുടെ എണ്ണം കുത്തനെ കുറയുന്നു. ആ വിടവ് എങ്ങനെ നികത്തുമെന്ന ആശങ്കയും പ്രകടിപ്പിക്കുകയുണ്ടായി.

മെത്രാന്മാരും പുരോഹിതരും കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മാര്‍പാപ്പ അടുത്ത നാളില്‍ പറയുകയുണ്ടായി. ദേവദാസികളായ കന്യാസ്ത്രികളെ തേവടിശ്ശികളാക്കുന്നത് കുറ്റകൃത്യവും നിന്ദ്യാര്‍ഹ്യവുമാണ്.

കന്ന്യാസ്ത്രികള്‍ സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളണം. ആദര്‍ശധീരതയുള്ള കന്ന്യാസ്ത്രികളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.

പുരുഷമേധാവിത്വം നിറഞ്ഞുനില്‍ക്കുന്ന ബൈബിള്‍ കാലാനുസൃതമായി മാറ്റിയെഴുതണം.

കര്‍ത്താവിന്‍റെ കല്പനകളെ പാലിക്കുകയും അനീതിക്കെതിരായി ശബ്ധിക്കുകയും ചെയ്യണം.

ഒക്ടോബര്‍ 12, 2019ല്‍ വഞ്ചി സ്ക്വയറില്‍ നടക്കുന്ന 'Justice for Sr. Lucy' എന്ന സമരസമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കി. പ്രമേയം പ്രസിദ്ധീകരിക്കാന്‍ ചാക്കോ കളരിക്കലിനെ കോണ്‍ഫറന്‍സ് ചുമതലപ്പെടുത്തി.

ഓഗസ്റ്റ് 10, 2019ല്‍ ഷിക്കാഗോയില്‍ വെച്ചുനടത്തിയ  KCRMNA ദേശീയ സമ്മേളനത്തിന്‍റെ ചുരുക്കമായ ഒരു വിവരണം സംഘടനാസെക്രട്ടറി ജയിംസ് കുരീക്കാട്ടില്‍ കോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവര്‍ക്ക് നല്‍കുകയുണ്ടായി. അമേരിക്കയിലെ വിവിധ സിറ്റികളില്‍നിന്നുമുള്ളവര്‍ആ സമ്മേളനത്തില്‍ പങ്കെടുത്തു. പരസ്പരബന്ധം ഊഷ്മളമാകാന്‍ ഈ ഒരുമിച്ചുകൂടല്‍ കാരണമായി. കാര്യമാത്രപ്രസക്തമായ പ്രഭാഷണങ്ങളും ചര്‍ച്ചകളുംകൊണ്ട് സമ്മേളനം ഗംഭീരമായിരുന്നു. ഈടുറ്റ ലേഖനങ്ങള്‍കൊണ്ട് നിറഞ്ഞ Souvenir-ന്‍റെ പ്രകാശനവും നാല് വിശിഷ്ട വ്യക്തികള്‍ക്ക് പ്ലാക്ക് നല്കിയും പൊന്നാടയണിച്ചുകൊണ്ടുമുള്ള ആദരിക്കലും സമ്മേളനത്തെ വര്‍ണാഭമാക്കി.ഷിക്കാഗോ സമ്മേളനം എല്ലാംകൊണ്ടും വളരെ വിജയകരമായിരുന്നുയെന്നും ഭാവിയില്‍ ഇതിലും വിപുലമായ സമ്മേളനം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.Souvenir ന്‍റെ PDF അറ്റാച്ച് ചെയ്യുന്നു.

സത്യജ്വാലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള ചില മാര്‍ഗരേഖകളും കോണ്‍ഫെറന്‍സില്‍ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി.

വിഷയാവതാരകാന്‍ ശ്രീ പടന്നമാക്കലിനും ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോണ്‍ഫെറന്‍സ് നവംബര്‍ 06, 2019 ബുധനാഴ്ച നടത്തുന്നതാണ്.വിഷയാവതാരകന്‍: ഡോ ജോസഫ് വര്‍ഗീസ് (ഇപ്പന്‍)

ചാക്കോ കളരിക്കല്‍
(KCRMNA പ്രസിഡണ്ട്)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക