Image

പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ; ഭീകരരുടെ ലോഞ്ച് പാഡുകള്‍ തകര്‍ത്തു, 5 പാക്ക് സൈനീകര്‍ കൊല്ലപ്പെട്ടു

Published on 20 October, 2019
പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ; ഭീകരരുടെ ലോഞ്ച് പാഡുകള്‍ തകര്‍ത്തു, 5 പാക്ക് സൈനീകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്ബുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തിനും വെടിവയ്പ്പിനും തിരിച്ചടിയായണ് ഇന്ത്യ ഇന്ന് ആക്രമണം നടത്തിയത്. പാക്ക് വെടിവയ്പ്പില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. ഇതിന് പുറമെ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.

സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും 4 ഭീകര ലോഞ്ച് പാഡുകള്‍ തകര്‍ത്തതായുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കരസേന വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരിച്ചടി. ഭീകരവാദ ക്യാമ്ബുകളെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പാക്‌സൈന്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

പാകിസ്താന്റെ വെടിവയ്പ്പില്‍ പ്രദേശത്തെ രണ്ട് വീടുകള്‍ക്ക് സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാരാമുള്ളയിലും രജൗരിയിലുമുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനീകര്‍ വീരമൃത്യുവരിച്ചിരുന്നു. തുടര്‍ച്ചയായി കരാര്‍ ലംഘനമുണ്ടായതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക