Image

മഹാരാഷ്ട്രമന്ത്രി പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എന്‍സിപി നേതാവിനെതിരെ കേസ്

Published on 20 October, 2019
മഹാരാഷ്ട്രമന്ത്രി പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എന്‍സിപി നേതാവിനെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബന്ധുവും എന്‍സിപി നേതാവുമായി ധനഞ്ജയ് മുണ്ടെക്കെതിരെ കേസ്. പര്‍ലിയിലെ ബിജെപി നേതാവ് ജുഗല്‍ കിഷോര്‍ ലോഹിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

പങ്കജക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന എന്‍സിപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്നാണ് ലോഹിയ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ധനഞ്ജയ്ക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുക്കുകയായിരുന്നു.ഒക്ടോബര്‍ 17 ന് കെജ് തഹ്‌സിലെ വിദ ഗ്രാമത്തില്‍ നടന്ന പൊതുയോഗത്തിലാണ് എന്‍‌സിപി നേതാവ് ബിജെപി മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതെന്ന് ലോഹിയ പരാതിയില്‍ പറയുന്നു. എന്‍‌സി‌പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മനഃപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതിനായി തന്റെ അഭിപ്രായങ്ങള്‍ വളച്ചൊടിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് ധനഞ്ജയ് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തവര്‍ സഹോദരന്റെയും സഹോദരിയുടെയും വിശുദ്ധ ബന്ധത്തെ എങ്കിലും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ ക്ലിപ്പിന്റെ ആധികാരികതയെ കുറിച്ച്‌ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ധനഞ്ജയ് മുണ്ടെക്കെതിരെ പര്‍ലിയില്‍ നിന്ന് പങ്കജ മുണ്ടെ ആണ് മത്സരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക