Image

വോട്ടഭ്യര്‍ത്ഥിച്ച്‌ പള്ളിയില്‍ എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍രാജിനെതിരെ പ്രതിഷേധം

Published on 20 October, 2019
വോട്ടഭ്യര്‍ത്ഥിച്ച്‌ പള്ളിയില്‍ എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹന്‍രാജിനെതിരെ പ്രതിഷേധം

കോന്നി: കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയ കോന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി. മോഹന്‍രാജിനെതിരെ പ്രതിഷേധം. പള്ളിയില്‍ വിശ്വാസികളെ കണ്ട് വോട്ട് ചോദിക്കുമ്ബോഴാണ് രണ്ടുപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മോഹന്‍രാജ് പള്ളിയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.

അതേസമയം വീണാ ജോര്‍ജ് എം.എല്‍.എയുടെ മുന്‍ ഡ്രൈവറും മറ്റൊരാളുമാണ് തനിക്കെതിരേ രംഗത്തെത്തിയതെന്നും സി.പി.എമ്മിന്റെ രാഷ്ട്രീയ ഗുഢാലോചനയാണിതെന്നും മോഹന്‍രാജ് പറഞ്ഞു. വിശ്വാസികളെത്തിയതു കൊണ്ടാണ് താന്‍ കായികമായി ആക്രമിക്കപ്പെടാതിരുന്നതെന്നും, വോട്ട് തേടാനുള്ള തന്റെ അവകാശത്തെ തടയാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ വിവിധ പള്ളികളിലെ സന്ദര്‍ശനത്തിനു ശേഷമാണ് കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ മോഹന്‍രാജ് എത്തിയത്. പള്ളിയില്‍ എത്തിയ മോഹന്‍രാജിനോട് പള്ളിയില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്നും പുറത്തുപോകണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക