Image

മാര്‍ക്ക് ദാനത്തിനെതിരെ പ്രതിഷേധിച്ച കെ എസ് യുവിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 21 October, 2019
മാര്‍ക്ക് ദാനത്തിനെതിരെ പ്രതിഷേധിച്ച കെ എസ് യുവിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം : എംജി സര്‍വകലാശാലയില്‍ മാര്‍ക്കില്‍ തട്ടിപ്പ് കാണിക്കുകയും മാര്‍ക്ക് അനധികൃതമായി ദാനം ചെയ്യുകയും ചെയ്തതിനെതിരെയും പ്രതിഷേധിച്ച്‌ കെ എസ് യു നടത്തിയ സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം.


കെ എസ് യു സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്തതിന് ശേഷം പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.


ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പിന്നെയും അക്രമാസക്തരായി നിന്നപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക