Image

കൊച്ചിയെ മുക്കി പൊടുന്നനെ പെയ്ത മഴ; ഹൈബി ഈഡന്റെ വീടും കാറും മുങ്ങി; കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടക്കം

Published on 21 October, 2019
കൊച്ചിയെ മുക്കി പൊടുന്നനെ പെയ്ത മഴ; ഹൈബി ഈഡന്റെ വീടും കാറും മുങ്ങി; കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടക്കം

കൊച്ചി: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ എറണാകുളം എംപി ഹൈബിയുടെ വീടും കാറും മുങ്ങി. അരമണിക്കൂറിനുള്ളില്‍ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിലായെന്ന് ഹൈബിയുടെ ഭാര്യ അന്ന പറഞ്ഞു. കൊച്ചിയില്‍ മഴക്കാലത്ത് സാധാരണഗതിയില്‍ വെള്ളം പൊങ്ങാറുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള പൊടുന്നനെയുള്ള വെള്ളപ്പൊക്കം ഇതാദ്യമാണെന്നും കൊച്ചി നിവാസികള്‍ പറയുന്നു.


എന്നാല്‍ മഴയ്ക്ക് മുമ്ബേ കാനകള്‍ കൃത്യമായി വൃത്തിയാക്കാത്തതാണ് കനത്തമഴയില്‍ കൊച്ചി മുങ്ങാന്‍ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്തിടത്താണ് ഇന്നലത്തെ മഴയില്‍ മുങ്ങിയത്. പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിച്ചയിടങ്ങളും ഇന്ന് വെള്ളത്തിലാണ്. കോടികള്‍ കാനകള്‍ക്കായി ചെലവിട്ടിട്ടും ജനങ്ങള്‍ ദുരിതത്തിലാണെന്നാണ് ആരോപണം.


അതേസമയം, കലൂര്‍ സബ്‌സ്റ്റേഷനില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളിലാണ് വൈദ്യുതി മുടങ്ങുക. നാളെയേ വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ. ഫയര്‍ഫോഴ്‌സ് 10 പമ്ബുകള്‍ ഉപയോഗിച്ച്‌ വെള്ളം വറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മഴ തുടരുന്നത് എല്ലാപ്രവര്‍ത്തനങ്ങളുടേയും താളം തെറ്റിക്കുകയാണ്.

Join WhatsApp News
PATT 2019-10-21 09:08:19
കഴുത്തിന് മേൽ വെള്ളം കയറുമ്പോൾ മാധ്യമക്കാരോട് കയർക്കുന്നവർ , അവർ തെരഞ്ഞടത്തു വിട്ട നേതാക്കടെ അരികിൽ ചെല്ലുമ്പോൾ , ഓ അത് നമ്മുടെ പാർട്ടിക്കാരൻ . അടുപ്പക്കാരൻ ,ജാതിക്കാരൻ . "എറണാകുളം" എന്ന പേര്  അന്വർത്ഥമാകാൻ പോകുന്ന സൂചനകളാണ് ഇതെല്ലാം. തോടും , ഓടയും നികത്തി വെള്ളം പൊങ്ങുമ്പോൾ , കൊടി  കാണിച്ചോ, മുഷ്ടി ചുരുട്ടി വായുവിലേക്ക് ആക്രോശിച്ചാലോ  , വെള്ളത്തിന് പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല.
കാട് എല്ലാം വെട്ടി മാറ്റ് ... 2019-10-21 14:25:23
കാട് എല്ലാം വെട്ടി മാറ്റ്, മല എല്ലാം ഇടിച്ചു മാറ്റ്, ഓടയില്‍ എല്ലാം ചപ്പും ചവറും വലിച്ചു എറിയു. എന്നിട്ട്, രാഷ്ട്രീയ കൃഷി, പള്ളി കൃഷി, അമ്പല കൃഷി ഒക്കെ നടത്തി, ബെവരെജില്‍ കു നിന്ന്, ചിക്കനും അടിച്ചു അറുമാധിക്കുക. വെള്ളം വീട്ടില്‍ കയറുമ്പോള്‍ സര്‍ക്കാരിനെ തെറി വിളിക്കുക.
പുതിയതായി ഉണ്ടാക്കിയ പരിശുദ്ധരേ വിളിച്ചു കരയുക. അവര്‍ വെള്ളം വിലക്കട്ടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക