Image

'ഡബ്ല്യു.സി.സിയില്‍ ഞാന്‍ ഇപ്പോള്‍ ആക്റ്റീവ് അല്ല': കാരണം വ്യക്തമാക്കി സയനോര

Published on 21 October, 2019
'ഡബ്ല്യു.സി.സിയില്‍ ഞാന്‍ ഇപ്പോള്‍ ആക്റ്റീവ് അല്ല': കാരണം വ്യക്തമാക്കി സയനോര

കൊച്ചി: നടിമാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനായി രൂപീകരിച്ച സംഘടനയാണ് ഡബ്ല്യു.സി.സി അഥവാ വിമെന്‍ ഇന്‍ സിനിമാ കലക്ടറ്റീവ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഈ സംഘടനയിലെ പ്രധാന അംഗമാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര. സംഘടന രൂപീകരിച്ചത് മുതല്‍ സംഘടനയോട് ഒപ്പമുള്ള സയനോര താനിപ്പോള്‍ ഡബ്ല്യു.സി.സിയില്‍ അത്ര ആക്ടീവല്ല എന്നാണ് പറയുന്നത്. തന്റെ തിരക്ക് കാരണമാണ് ഇപ്പോള്‍ സംഘടനയില്‍ സജീവമാകാത്തത് എന്നാണ് സയനോര വിശദീകരിക്കുന്നത്. കേരളകൗമുദി ആഴ്ചപ്പതിപ്പുമായുള്ള അഭിമുഖത്തിലാണ് സയനോര ഇക്കാര്യം വ്യക്തമാക്കിയത്.


തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഡബ്ല്യു.സി.സി രൂപീകരിക്കുന്നതെന്നും സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്ലാറ്റ്ഫോം ഇല്ലായിരുന്നതുകൊണ്ട് എല്ലാവരും സുരക്ഷയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കണം എന്ന ആശയമായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സയനോര വെളിപ്പെടുത്തി. സംഗീത സംവിധായക കൂടിയായ സയനോര മൂന്നാമത്തെ തവണ സംഗീതം ചിട്ടപ്പെടുത്താന്‍ ഒരുങ്ങുകയാണ്. 'ആഹാ' എന്ന് പേരിട്ടിരിക്കുന്ന ബിപിന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത് ചിത്രത്തിനാണ് സയനോര സംഗീതം പകരുന്നത്. ഗാനാലാപനവും സംഗീത സംവിധാനവും സ്റ്റേജ് ഷോകളും ഒന്നിച്ച്‌ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സയനോര ഇപ്പോള്‍. ഗായികയുടെ 'ബേങ്കി ബേങ്കി ബൂം ബൂം' എന്ന ഗാനം അടുത്തിടെ വന്‍ ഹിറ്റായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക