Image

ഒന്നായോ, മൂന്നായോ എന്തായാലും വരും

Published on 21 October, 2019
ഒന്നായോ, മൂന്നായോ എന്തായാലും വരും
അടുത്ത ട്വന്റി ട്വന്റി അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ വന്‍ താരനിര അണിനിരന്ന ട്വന്റി 20 എന്ന ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. ഈ ചിത്രത്തിന് ശേഷം വീണ്ടും ഈ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു എന്ന സൂചന നല്‍കുന്ന ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒന്നായി വരണോ,മൂന്ന് ആയി വരണോ?? എന്തായാലും വരും. ബാക്കി വിവരങ്ങള്‍ ഇനി ഒരു വെളളിക്ക് മുന്‍പ് എന്ന് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചുകൊണ്ട് ഈ സൂപ്പര്‍താരങ്ങളുടെ ചിത്രവും പങ്കുവെച്ചു. 
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളെല്ലാം എന്നും ആരാധകര്‍ക്ക് ഒരു ആവേശമാണ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ അതിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 
മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ താരങ്ങളുടെ കൂടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ട്വന്റി 20 എന്ന ചിത്രത്തിന് ശേഷം നീണ്ട ഒരു ഇടവേള കഴിഞ്ഞാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രമാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക