Image

ഞങ്ങളുടേത് ഏറ്റവും മനോഹരമായ ദാമ്പത്യം ; ദേവയാനി

Published on 21 October, 2019
ഞങ്ങളുടേത് ഏറ്റവും മനോഹരമായ ദാമ്പത്യം ; ദേവയാനി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദേവയാനി. തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഗോയല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണെങ്കിലും ആദ്യം ദേവയാനിയുടേതായി പുറത്തിറങ്ങിയത് മലയാളചിത്രമായിരുന്നു. അതോടെയാണ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമായി ദേവയാനി മാറിയത്. കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ദേവയാനിയുടെ ഭര്‍ത്താവ് സംവിധായകന്‍ രാജ്കുമാറാണ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങള്‍ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാല്‍ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവുമുള്ള രാജകുമാരനുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിരായിരുന്നു. 

എതിര്‍പ്പുകള്‍ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ സൗന്ദര്യത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയാണ് താരം. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭര്‍ത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒന്‍പതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. നടന്മാരായ നകുല്‍, മയൂര്‍ എന്നിവര്‍ ദേവയാനിയുടെ സഹോദരന്മാരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക