Image

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ഡോക്ടറുടെ സാക്ഷ്യം അന്വേഷിക്കുമെന്ന് ഐ.എം.എ

Published on 21 October, 2019
മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ഡോക്ടറുടെ സാക്ഷ്യം അന്വേഷിക്കുമെന്ന് ഐ.എം.എ
കോഴിക്കോട്: മറിയം ത്രേസ്യയുടെ വിശുദ്ധ പദവിക്കായി ഡോ. വി.കെ. ശ്രീനിവാസന്‍ അനുഭവസാക്ഷ്യം നല്‍കിയ നടപടി ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ അന്വേഷിക്കും. മറിയം ത്രേസ്യയുടെ അത്ഭുത പ്രവൃത്തിയെ കുറിച്ച് 2009ല്‍ കത്തോലിക് ചര്‍ച്ച് ട്രിബ്യൂണലിന് സാക്ഷ്യപത്രം നല്‍കിയ തൃശൂര്‍ അമല ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍ ഡോ. വി.കെ. ശ്രീനിവാസനെതിരെയാണ് അന്വേഷണം. ഒക്ടോബര്‍ 13ന് മറിയം ത്രേസ്യയെ വത്തിക്കാന്‍ വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.

2009ല്‍ പൂര്‍ണവളര്‍ച്ചയെത്താതെ ഗുരുതര ശ്വാസകോശ അസുഖവുമായി ജനിച്ച കുട്ടിക്ക് മറിയം ത്രേസ്യയുടെ മധ്യസ്ഥ പ്രാര്‍ഥനയിലൂടെ രോഗശാന്തി ലഭിച്ചെന്നാണ് ഡോക്ടര്‍ സാക്ഷ്യപത്രം നല്‍കിയത്.

കുഞ്ഞ് ജീവിച്ചിരിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. രക്ഷിതാക്കള്‍ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് കുട്ടിയുടെ കിടക്കക്ക് സമീപം വെച്ച് പ്രാര്‍ഥന നടത്തി. അടുത്ത ദിവസം കുട്ടി രോഗവിമുക്തനാവുകയും ചെയ്തത്രെ. ഇത് അത്ഭുതമായിരുന്നെന്നും വൈദ്യശാസ്ത്രത്തിന്റെ ഇടപെടലില്ലാതെയാണ് അസുഖം ഭേദമായതെന്നും ഡോ. ശ്രീനിവാസന്‍ സാക്ഷ്യപത്രം നല്‍കി.

ഡോ. ശ്രീനിവാസന്റെ അവകാശവാദത്തെ ഐ.എം.എ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. സുല്‍ഫി എന്‍. തള്ളി. ഡോക്ടര്‍ എന്ന നിലയില്‍ ഇത്തരമൊരു സാക്ഷ്യം നല്‍കുമ്പോള്‍ ശാസ്ത്രീയമായ തെളിവുകള്‍ നല്‍കണമായിരുന്നു. ഐ.എം.എ ആരുടെയും വിശ്വാസത്തിന് എതിരല്ല. ഡോക്ടറോട് വിശദീകരണം തേടിയതായും ഐ.എം.എ എത്തിക്‌സ് കമ്മിറ്റി സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ശ്രീനിവാസന്റെ പ്രസ്താവന വൈദ്യശാസ്ത്രത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും ഡോ. സുല്‍ഫി പറഞ്ഞു.

വത്തിക്കാനില്‍ നടന്ന മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ഡോ. ശ്രീനിവാസനും പങ്കെടുത്തിരുന്നു. (Madhyamam)
Join WhatsApp News
observer 2019-10-21 09:13:22
ക്രിസ്ത്യാനിക്കെതിരായ എല്ലാ വാർത്തയും മാധ്യമം പത്രത്തിലാണ് വരുന്നത്. എന്ത് കൊണ്ട്?
Retirement Plan 2019-10-21 11:53:31
His retirement plan is probably to be Pastor Sreenivasan and prayer healing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക