Image

മഴയില്‍ കുതിര്‍ന്ന് വോട്ടെടുപ്പ്: കൂടുതല്‍ പോളിങ് അരൂരില്‍, കുറവ് എറണാകുളത്ത്

Published on 21 October, 2019
മഴയില്‍ കുതിര്‍ന്ന് വോട്ടെടുപ്പ്: കൂടുതല്‍ പോളിങ് അരൂരില്‍, കുറവ് എറണാകുളത്ത്

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്ബോള്‍ മഴ പോളിങിനെ ബാധിച്ചുവെന്ന് വ്യക്തം. കനത്ത മഴയില്‍ മുങ്ങിയ എണറാകുളം മണ്ഡലത്തിലാണ് കുറഞ്ഞ പോളിങ് ശതമാനം. വൈകിട്ട് ആറേകാലിനുള്ള റിപ്പോര്‍ട്ട് പ്രകാരം 56.08 ശതമാനം പോളിങ്ങാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്.

അതേസമയം, അരൂരില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതും അരൂരില്‍ തന്നെ. 77.89 ശതമാനം പേര്‍ വോട്ട് ചെയ്തുവെന്നാണ് കണക്ക്.

മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം

മഞ്ചേശ്വരം- 73.65 ശതമാനം
കോന്നി-69.23 ശതമാനം
വട്ടിയൂര്‍ക്കാവ്- 62.3 ശതമാനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക