Image

പതിനഞ്ചാം നെടുങ്ങാടപ്പള്ളി സംഗമം ഫിലഡല്‍ഫിയയില്‍ വിപുലമായി നടത്തി

ബാബു പൂപ്പള്ളി Published on 21 October, 2019
പതിനഞ്ചാം നെടുങ്ങാടപ്പള്ളി സംഗമം ഫിലഡല്‍ഫിയയില്‍ വിപുലമായി നടത്തി
ഫിലഡല്‍ഫിയ: പതിനഞ്ചാം നെടുങ്ങാടപ്പള്ളി സംഗമം 2019 ഒക്‌ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഫിലഡല്‍ഫിയയിലുള്ള സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ വച്ചു വിപുലമായി നടത്തി. സംമഗത്തിന്റെ മുഖ്യ രക്ഷാധികാരി ഫാ. ഫിലിപ്പ് മോഡയിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പ്രസിഡന്റ് റസ്സല്‍ സാമുവേല്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. 2018- 19-ലെ റിപ്പോര്‍ട്ട് സണ്ണി വടക്കേക്കരയും, വരവ് ചെലവ് കണക്ക് ട്രഷറര്‍ ബാബു പൂപ്പള്ളിയും അവതരിപ്പിച്ചു.

ഈവര്‍ഷത്തെ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ എന്നിവടങ്ങളിലുള്ള ഏകദേശം അമ്പതോളം നെടുങ്ങാടപ്പള്ളി നിവാസികള്‍ പങ്കെടുത്തു. 10 മണിക്ക് ആരംഭിച്ച സംഗമത്തില്‍ പാട്ട്, ഡാന്‍സ്, ചിരിയരങ്ങ് എന്നീ വര്‍ണ്ണശബളമായ കലാപരിപാടികള്‍ അരങ്ങേറി.

നെടുങ്ങാടപ്പള്ളി ആരംപുളിക്കല്‍ സി.എം. എല്‍പി സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈബ്രറി നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള നിര്‍മ്മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

അടുത്ത വര്‍ഷത്തെ സംഗമം 2020 ഓഗസ്റ്റില്‍ ന്യൂജഴ്‌സിയില്‍ കൂടുവാന്‍ റസ്സല്‍ സാമുവേല്‍ പ്രസിഡന്റായുള്ള പുതിയ കമ്മിറ്റി തീരുമാനിച്ചു.

2020-ലെ ഭാരവാഹികളായി റവ.ഫാ. ഫിലിപ്പ് മോഡയില്‍ (പേട്രണ്‍), റസ്സല്‍ സാമുവേല്‍ (പ്രസിഡന്റ്).,ഫിലിപ്പ് ജോണ്‍ (രവി) - സെക്രട്ടറി, തോമസ് വര്‍ഗീസ് (ബാബു)- ജോയിന്റ് സെക്രട്ടറി, ബാബു പൂപ്പള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി സണ്ണി വടക്കേക്കര, വിനിത സാമുവേല്‍, അനിയന്‍ കിഴക്കയില്‍, ജോണ്‍ വര്‍ക്കി., ജോര്‍ജ് മോഡയില്‍, ലിസി മാത്യു എന്നിവരേയും തെരഞ്ഞെടുത്തു.

പതിനഞ്ചാം നെടുങ്ങാടപ്പള്ളി സംഗമം ഫിലഡല്‍ഫിയയില്‍ വിപുലമായി നടത്തിപതിനഞ്ചാം നെടുങ്ങാടപ്പള്ളി സംഗമം ഫിലഡല്‍ഫിയയില്‍ വിപുലമായി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക