Image

സ്‌ക്കറ്റിൽ - പ്രവാസി ഡിവിഡന്റ് വിശദീകരണവും ,പ്രവാസി ക്ഷേമ നിധി അദാലത്തും ഈ മാസം- 25നു

Published on 21 October, 2019
സ്‌ക്കറ്റിൽ   - പ്രവാസി ഡിവിഡന്റ് വിശദീകരണവും ,പ്രവാസി ക്ഷേമ നിധി അദാലത്തും ഈ മാസം- 25നു
മസ്കറ്റ് - ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം ആഭിമുഖ്യത്തിൽ പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.  കേരള സർക്കാർ  പുതുതായി പ്രവാസികൾക്കായി കൊണ്ടുവന്ന പ്രവാസി ഡിവിഡന്റ് ഫണ്ടിനെക്കുറിച്ചുള്ള ക്‌ളാസും ഇതോടൊപ്പം നടക്കും. ഒക്ടോബർ 25 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദാർസൈറ്റിലുള്ള  മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

 പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന മലയാളികളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടൊണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിവിഡന്റ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 16ന് തൃശൂരിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും.

  പ്രവാസി ക്ഷേമനിധി സംബന്ധിച്ചുമുള്ള വിവരങ്ങളും ഈ പരിപാടിയിൽ വച്ച് പ്രവാസി വെൽഫെയർ ബോഡ് ഡയറക്ടർ ശ്രീ.പി.എം. ജാബിർ വിശദീകരിക്കും. ഇതോടെപ്പം പ്രവാസി ക്ഷേമനിധി അദാലത്തും നടക്കും

പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർക്കു അവിടെ വെച്ചു തന്നെ ചേരാൻ സൗകര്യമൊരുക്കും. അത്തരക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പിയും (വിസ പേജ് ഉൾപ്പെടെ) ലേബർ കാഡ് കോപ്പിയും ഒരു ഫോട്ടോയും കരുതേണ്ടതാണ്.

. കൂടുതൽ വിവരങ്ങൾക്കായി സംഘാടക സമിതി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ 92413676, 93904889, 99845314................

വാർത്ത - ബിജു -  വെണ്ണിക്കുളം. 
സ്‌ക്കറ്റിൽ   - പ്രവാസി ഡിവിഡന്റ് വിശദീകരണവും ,പ്രവാസി ക്ഷേമ നിധി അദാലത്തും ഈ മാസം- 25നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക