Image

നാലു ഫ്‌ളാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോ: സുരേഷ് ഗോപി

Published on 21 October, 2019
നാലു ഫ്‌ളാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍  മതിയോ: സുരേഷ് ഗോപി
തിരുവനന്തപുരം : കൊച്ചിയില്‍ നാലു ഫ്‌ളാറ്റുകള്‍ പൊളിച്ച നടപടിക്കെതിരേ നടന്‍ സുരേഷ് ഗോപി. ഗ്രീന്‍ ബെല്‍റ്റ് എന്നൊന്നുണ്ടല്ലോ? അങ്ങനെയെങ്കില്‍ നാലു ഫ്‌ളാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍  മതിയോ എന്നും  സുരേഷ് ഗോപി ചോദിച്ചു.

എറണാകുളത്തിന്റെ അവസ്ഥ അതിദയനീയമാണെന്ന് സുരേഷ് ഗോപി എംപി. എന്നാല്‍, ഈ കെടുതികളൊന്നും ഇന്ന് പെയ്തമഴയില്‍ ഉണ്ടായതല്ല. എറണാകുളത്തിന്റെ നിലവിലെ അവസ്ഥയ്ക്കു കാരണം ഭരണകൂടത്തിന്റെ കരുതല്‍ കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇത്രയും കാലം ഇവിടെയുള്ള മുന്നണികള്‍ക്ക് പറ്റാത്തത് ഈ ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് അവസരം തന്നാല്‍ നടത്തി കാണിക്കാം. കേരളത്തിലെ ജനതയ്ക്ക് ഈ അഞ്ച് ഉപതിരഞ്ഞെടുപ്പിലും ഉത്തരവാദിത്തമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.  വട്ടിയൂര്‍ക്കാവില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക