Image

കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Published on 21 October, 2019
കുവൈത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബാസിയ കല സെന്ററില്‍ നടന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഇ എന്‍ടി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ,ഡെന്റല്‍, ഓഫ്താല്‍മോളജി, ആയുര്‍വേദം, ഹോമിയോപതി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 10ഓളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.

വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പാരാമെഡിക്കല്‍ ജീവനക്കാരും വോളന്റിയര്‍മാരും ഉള്‍പ്പടെ 60ഓളം ആളുകളുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് ഒരുക്കിയത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 340ഓളം ആളുകള്‍ വിവിധ വിഭാഗങ്ങളിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി .ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി രക്തസമ്മര്‍ദ്ദം പ്രമേഹം എന്നിവ പരിശോധിക്കുന്നതിനായുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിരുന്നു.

വനിതാവേദി പ്രസിഡന്റ് രമ അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ലോകകേരള സഭ അംഗം സാം പൈനുംമൂട് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറിന്‍ ഷാജു സ്വാഗതം പറഞ്ഞ ചടങ്ങിന് മെഡിക്കല്‍ ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ സജിത സ്‌കറിയ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക