Image

ഏതു ബട്ടണില്‍ അമര്‍ത്തിയാലും താമര; രാഹുലിന്റെ ട്വീറ്റ്

Published on 21 October, 2019
ഏതു ബട്ടണില്‍ അമര്‍ത്തിയാലും താമര; രാഹുലിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിന്റെ ഏതു ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്കു തന്നെ ലഭിക്കുമെന്ന ഹരിയാനയിലെ ബിജെപി എംഎല്‍എയും സ്ഥാനാര്‍ഥിയുമായ ബക്ഷിഷ് സിങ് വിര്‍ക്കിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആളെന്നു പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

ആര് ആര്‍ക്കൊക്കെ വോട്ട് ചെയ്‌തെന്ന കാര്യം തങ്ങളറിയുമെന്നും ആവശ്യമെങ്കില്‍ അതു പരിശോധിക്കാന്‍ കഴിയുമെന്നും വോട്ടര്‍മാരോടു പറഞ്ഞ വിര്‍ക്കിന്റെ പ്രസംഗം വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക