Image

മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണം; നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

Published on 22 October, 2019
മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണം; നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.


ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.


പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെഎസ്‌ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക