Image

എച്ച്എഫ് എച്ച്എസ് കുവൈറ്റ് വാര്‍ഷികവും ഈദ് ഓണ ആഘോഷവും

Published on 22 October, 2019
എച്ച്എഫ് എച്ച്എസ് കുവൈറ്റ് വാര്‍ഷികവും ഈദ് ഓണ ആഘോഷവും
കുവൈത്ത്: എച്ച്എഫ് എച്ച്എസ് കുവൈറ്റ് കൂട്ടായ്മ വാര്‍ഷികവും ഈദ് ഓണ ആഘോഷവും വിപുലമായി പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 4 ന് അബാസിയ ഓര്‍മ്മപ്ലാസ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 നു നടന്ന ആഘോഷ പരിപാടികള്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റെജി പടിമരുത് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍ കള്ളാര്‍, സുബൈര്‍ കള്ളാര്‍, മാത്യു മാലക്കല്ല്, ജയേഷ് ഓണശേരി, ഷൈബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുര്‍ന്നു അംഗങ്ങളുടെ കലാപരിപാടിയും കേരത്തിന്റെ തനതായ കലകളായ കോല്‍ക്കളി, മാര്‍ഗംകളി എന്നിവ പരിപാടിയില്‍ മുഖ്യ ആകര്‍ഷണമായി. മാവേലി മന്നനും ചെണ്ടമേളവും പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കി. പരിപാടിയില്‍ കൂട്ടായ്മ അംഗങ്ങള്‍ എല്ലാവരും തന്നെ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക