Image

അലിഫ് സ്‌കൂളില്‍ ഗാവല്‍ ക്ലബ് ലോഞ്ച് ചെയ്തു

Published on 22 October, 2019
അലിഫ് സ്‌കൂളില്‍ ഗാവല്‍ ക്ലബ് ലോഞ്ച് ചെയ്തു

റിയാദ്: വിദ്യാര്‍ഥികളില്‍ പ്രസംഗ പരിശീലനവും നേതൃത്വപാഠവും ലക്ഷ്യം വച്ച് റിയാദ് അലിഫ് സ്‌കൂളില്‍ ഗാവല്‍ ക്ലബിന് തുടക്കം കുറിച്ചു. റിയാദിലെ പ്രമുഖ ക്ലബായ വിസ്ഡം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബിന്റെ മേല്‍നോട്ടത്തിലാണ് അലിഫ് ഗാവല്‍ ക്ലബ് പ്രവര്‍ത്തിക്കുന്നത്.

വിസ്ഡം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് പാസ്റ്റ് പ്രസിഡന്റ് ടി.എം. മൈമൂന അബാസ് ക്ലബിന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചു. ആകര്‍ഷണീയമായ സംസാര ശൈലിയും പക്വമായ നേതൃ ഗുണങ്ങളും ഓരോ വിദ്യാര്‍ഥിക്കുണ്ടാവേണ്ട അനിവാര്യ ഗുണങ്ങളാണെന്ന് അവര്‍ പറഞ്ഞു.

അലിഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ടി.എം. സ്വലാഹുദ്ദീന്‍ ക്ലബ് നടപടി ക്രമങ്ങള്‍ വിശദീകരിച്ചു. ടി.എം. ഷമീം ടേബിള്‍ ടോപിക് സെഷന് നേതൃത്വം നല്‍കി. ടി.എം. സുഹ്ഹാന്‍, ടി.എം. അന്‍സാര്‍ എന്നിവര്‍ മാതൃക പ്രസംഗങ്ങള്‍ നടത്തി. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി കുഞ്ഞി മൗലവി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുക്മാന്‍ പാഴൂര്‍, വിദ്യാര്‍ഥി പ്രതിനിധികളായ റയാന്‍ ഷെയ്ഖ്, അഹമ്മദ്, സജാവല്‍ അലി, ആയിഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ നൗഷാദ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക