Image

മരട് ഫഌറ്റ് ക്രമക്കേട്: അന്വേഷണം പഞ്ചായത്ത് മുന്‍ മെമ്പര്‍മാരിലേക്കും

Published on 22 October, 2019
മരട് ഫഌറ്റ് ക്രമക്കേട്: അന്വേഷണം പഞ്ചായത്ത് മുന്‍ മെമ്പര്‍മാരിലേക്കും

കൊച്ചി: മരടിലെ ഫഌറ്റ് നിര്‍മാണ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മരട് പഞ്ചായത്ത് മുന്‍മെമ്പര്‍മാരിലേക്കും. 2006ല്‍ മരട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായിരുന്ന രണ്ടുപേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. 

സി.പി.എം പ്രതിനിധികളായിരുന്ന ഭാസ്‌കരന്‍, രാജു എന്നിവരോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരടിലെ ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ആരോപണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക