Image

ഷെയിന്‍ നിഗം ജോബി തര്‍ക്കം പരിഹരിക്കാന്‍ നീക്കം; ഒത്തുതീര്‍പ്പ് ചര്‍ച്ച ബുധനാഴ്ച

Published on 22 October, 2019
ഷെയിന്‍ നിഗം  ജോബി തര്‍ക്കം പരിഹരിക്കാന്‍ നീക്കം; ഒത്തുതീര്‍പ്പ് ചര്‍ച്ച ബുധനാഴ്ച


കൊച്ചി ന്മ നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ബുധനാഴ്ച. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തിലാണു ചര്‍ച്ച. നിര്‍മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഷെയിനിനോടു നിര്‍ദേശിക്കും. 

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു തൃത്വം അറിയിച്ചു. നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്ന് നടന്‍; ആരോപണം തെറ്റെന്ന് നിര്‍മാതാവ് താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചാണു തര്‍ക്കം തുടങ്ങിയത്.

 ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക