Image

കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ യുപി മുന്നില്‍; കേരളം നാലാമത്

Published on 22 October, 2019
കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ യുപി മുന്നില്‍; കേരളം നാലാമത്
ന്യൂഡല്‍ഹി: രാജ്യത്തു കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ ഉത്തര്‍പ്രദേശ്. കേരളം നാലാം സ്ഥാനത്ത്.

2017ല്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഒരു വര്‍ഷം വൈകി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച കേസുകളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല.

2017ല്‍ യുപിയില്‍ 3.10 ലക്ഷം ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്ര – 2.88 ലക്ഷം, മധ്യപ്രദേശ് – 2.69 ലക്ഷം, കേരളം – 2.35 ലക്ഷം എന്നിങ്ങനെയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

അമിതവേഗത്തിന് ഏറ്റവുമധികം കേസെടുത്തത് കേരളത്തിലാണ് – 1.59 ലക്ഷം. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന 20 നഗരങ്ങളില്‍ കൊച്ചിയും കോഴിക്കോടുമുണ്ട്. കൊച്ചി – 59,612 കേസുകള്‍, കോഴിക്കോട് – 10,618. ഡല്‍ഹിയാണു മുന്നില്‍ – 2.24 ലക്ഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക