Image

അന്നമ്മയുടെ ആഭരണങ്ങള്‍ ജോണ്‍സണ്‍ പണയം വച്ചെന്ന്‌ ജോളിയുടെ മൊഴി

Published on 23 October, 2019
അന്നമ്മയുടെ ആഭരണങ്ങള്‍ ജോണ്‍സണ്‍ പണയം വച്ചെന്ന്‌ ജോളിയുടെ മൊഴി
കോഴിക്കോട്‌: കൂടത്തായി കൊലപാതക കേസില്‍ ജോണ്‍സണെതിരെ കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കൊല്ലപ്പെട്ട ഭര്‍തൃമാതാവ്‌ അന്നമ്മ തോമസിന്റെ റയും രണ്ടാം ഭര്‍ത്താവ്‌ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ആഭരണങ്ങള്‍ ജോണ്‍സണ്‍ പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്‌തിട്ടുണ്ടെന്നാണ്‌ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കിയിരിക്കുന്നത്‌.

 ഇന്ന്‌ രാവിലെ ഷാജുവിനെയും അദ്ദേഹത്തി?െന്‍റ പിതാവ്‌സക്കറിയയെയും ചോദ്യം ചെയ്യുന്ന വടകര കോസ്‌റ്റല്‍ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ജോളിയെയും എത്തിച്ചിരുന്നു. ഇവിടെ വച്ച്‌ നടന്ന ചോദ്യം ചെയ്യലിലാണ്‌ജോളി ഇക്കാര്യംപറഞ്ഞത്‌.

ഷാജുവിന്റെ അറിവോടെയാണ്‌സിലിയെ കൊലപ്പെടുത്തിയതെന്ന്‌ജോളി ഇന്നലെ മൊഴി നല്‍കിയിരുന്നു. സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട്‌ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഷാജുവിനെയും സക്കറിയയേയും ചോദ്യം ചെയ്യലിന്‌ വിളിച്ചു വരുത്തിയത്‌. ജോണ്‍സണെതിരെ പുതിയ മൊഴി വന്ന പശ്ചാത്തലത്തില്‍ ജോണ്‍സണെയും മൊഴിയെടുക്കാന്‍ പൊലീസ്‌ വിളിച്ചു വരുത്തിയേക്കുമെന്ന സൂചനയുമുണ്ട്‌.

ജോളിയേയും സക്കറിയയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയും പൊലീസ്‌ ചോദ്യം ചെയ്‌തേക്കും.

ഷാജുവി ?െന്‍റആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന്‌ തവണ സയനൈഡ്‌ നല്‍കിയെന്നാണ്‌ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്‌. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്‌തിരുന്നു

ഷാജുവും താനുമായുള്ള ബന്ധത്തിലും പണമിടപാടുകളിലും സിലി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതാണ്‌ സിലിയോട്‌ പകതോന്നാന്‍ കാരണമായതെന്നും ജോളി പറഞ്ഞിരുന്നു. സിലി മരിച്ചതിനു ശേഷം ഷാജുവി?െന്‍റ മൊബൈലിലേക്ക്‌ മെസേജ്‌ അയച്ചിരുന്നെന്നും ജോളി പൊലീസിനെ അറിയിച്ചു.

ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകള്‍ക്കുള്ളിലാണ്‌ സിലിക്ക്‌ ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ്‌ നല്‍കിയത്‌. 

താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക്‌ കൊണ്ട്‌ പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത്‌ ജോളിയുടെ വിട്ടില്‍ നിന്നായിരുന്നുവെന്ന്‌ മകനും പൊലീസിന്‌ മൊഴി നല്‍കിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക