Image

ദിലീപിനെതിരെ പീഡന കേസ്‌ രജിസ്റ്റര്‍ ചെയ്‌തതില്‍ ശ്രീകുമാര്‍ മേനോന്‍റെ ഇടപെടല്‍ തുറന്നു പറയാന്‍ മഞ്‌ജു വാര്യര്‍ തയ്യാറാകണമെന്ന്‌ ഷോണ്‍ ജോര്‍ജ്ജ്‌

Published on 23 October, 2019
ദിലീപിനെതിരെ പീഡന കേസ്‌ രജിസ്റ്റര്‍ ചെയ്‌തതില്‍ ശ്രീകുമാര്‍ മേനോന്‍റെ ഇടപെടല്‍ തുറന്നു പറയാന്‍ മഞ്‌ജു വാര്യര്‍ തയ്യാറാകണമെന്ന്‌ ഷോണ്‍ ജോര്‍ജ്ജ്‌

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ പീഡന കേസ്‌ രജിസ്റ്റര്‍ ചെയ്‌തതിന്‌ പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ ഇടപെടല്‍ തുറന്നു പറയാന്‍ മഞ്‌ജു വാര്യര്‍ തയ്യാറാകണമെന്ന്‌ ഷോണ്‍ ജോര്‍ജ്ജ്‌. ദിലീപിനോടുള്ള അടങ്ങാത്ത പകയുടേ പേരില്‍ മഞ്‌ജു ഉള്‍പ്പടേയുള്ളവരെ ശ്രീകുമാര്‍ മേനോന്‍ തെറ്റിച്ച്‌ കൂടെ നിര്‍ത്തുകയായിരുന്നെന്നും ഷോണ്‍ ജോര്‍ജ്ജ്‌ പറയുന്നു.

ദിലീപിനെതിരെ കേസ്‌ എടുത്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന്‌ പിന്നില്‍ ശ്രീകുമാര്‍ മോനോനാണെന്നും പിസി ജോര്‍ജ്‌ നേരത്തെ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയത്‌ ഓര്‍ക്കണമെന്നും ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ ഷോണ്‍ ജോര്‍ജ്ജ്‌ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക്‌ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ദൈവം എന്നൊരാള്‍ മുകളിലുണ്ട്‌. കാരണം ദിലീപിനെതിരെ പീഡന കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയപ്പോള്‍ ഇതിന്‌ പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന്‌ പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പിസി ജോര്‍ജ്‌ പറഞ്ഞപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി.

കൃത്യമായി ഈ സംഭവങ്ങളുടെ പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം വഴി പ്രലോഭനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയ കുറെ വ്യക്തികളും ദിലീപിന്റെ കരിയര്‍ തകര്‍ക്കാന്‍ കൂടെ നിന്നുവെന്ന്‌ പിസി ജോര്‍ജ്‌ ആരോപിച്ചിരുന്നു.

പക്ഷേ അന്ന്‌ അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന്‌ ഏറെ കുറെ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്‌റ്റ്‌ ഒരു ഇല്ലാ കഥയായിരുന്നു. ദിലീപിനോടുള്ള അടങ്ങാത്ത പകയ്‌ക്ക്‌ വേണ്ടി മഞ്‌ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച്‌ കൂടെ നിര്‍ത്തി അയാള്‍ കാണിച്ച്‌ കൂട്ടിയതാണ്‌ ഈ ഗൂഢാലോചന കുറ്റം.

ഇപ്പോഴും ഉറച്ച്‌ വിശ്വസിക്കുന്നു ദിലീപ്‌ പൂര്‍ണ്ണമായും നിരപരാധിയാണെന്ന്‌. ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ്‌ പീഢന കേസില്‍ പോലും അന്ന്‌ സംശയം രേഖപെടുത്തിയത്‌. എന്നാല്‍ പീഢന കേസ്‌ സംബന്ധിച്ച്‌ അന്വേഷിക്കുകയും കുറ്റകാര്‍ക്ക്‌ ഉചിതമായ ശിക്ഷ വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന്‌ ആവര്‍ത്തിക്കുന്നു.

കൂടാതെ അന്ന്‌ നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാര്‍ മേനോന്റെ ഇടപെടല്‍ സംബന്ധിച്ചും തുറന്ന്‌ പറയാന്‍ മഞ്‌ജു വാര്യര്‍ തയ്യാറാകണം. കാരണം അതിന്‌ മഞ്‌ജുവിന്‌ മാത്രമേ കഴിയുമെന്നും പറഞ്ഞുകൊണ്ടാണ്‌ ഷോണ്‍ ജോര്‍ജ്ജ്‌ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.

അതിനിടെ, ശ്രീകുമാര്‍ മേനോനെതിരെ മഞ്‌ജു വാര്യര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മഞ്‌ജു വാര്യരുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന്‌ ഭയപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മഞ്‌ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക്‌ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന്‌ കരുതിയാണ്‌ മഞ്‌ജുവിന്‍റെ പരാതി.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്‌ത ഒടിയന്‍ എന്ന ചിത്രത്തില്‍ മഞ്‌ജു വാര്യറായിരുന്നു നായിക. ഈ ചിത്രത്തിന്‌ ശേഷം തനിക്ക്‌ നേരെ സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ആക്രമണത്തിന്‌ പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്താണുമെന്നും പരാതിയില്‍ ആരോപിക്കുന്നു.

അല്ലെങ്കിലും ഉപകാരസ്‌മരണ ഇല്ലായ്‌മയും, മറവിയും 'അപ്പോള്‍ കാണുന്നവനെ അപ്പാ 'എന്ന്‌ വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ്‌ എന്ന്‌ എനിക്ക്‌ പറഞ്ഞു തന്നത്‌ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛന്‍ ആണ്‌. സ്വര്‍ഗസ്ഥനായ അദ്ദേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
Boby Varghese 2019-10-23 08:23:43
No one expects Manju Warrior to come out with the Truth. She, as well as the young actress, who claim to be abducted, may have worked as a team along with Menon to destroy Dileep.
Anthappan 2019-10-23 10:48:57
People who support and justify the horrible actions of Dileep and Trump have criminal minds too.  They both abused women , married more than once and there may be other criminal histories which we don't know.   But the unfortunate part is that there women who still like to get victimized by them. Jeffrey Dahmer, a serial killer, is said to have had amorous women sending him letters, money, and other gifts during his time in prison. Serial killer Richard Ramirez married a female groupie in prison who had written him over 75 letters.  The public have to closely monitor the supporters of Trump and Dileep. Otherwise, we will encounter the same situation the public is encountering in Jolly's case.   There is a  likelihood of repeating the crime by Dileep and Trump . In Trump's case, it is being proved time and again.  
Alpha Male syndrome 2019-10-23 21:23:37

Anthappan’s findings in the comment section is very correct Psychologically & Socially.

Alpha male syndrome is very common in our society and has been in our society since thousands of years. In fact: it is a down syndrome & a mental illness: because of its continuous & common presence in our society; we assume that it is normal behavior but unfortunately it is not. Politics and religion are highly dominated by these types of mentally sick people. If a society is low in culture: - art, literature, cinema etc. get affected and influenced by these types of males. Educated, Secular & humanitarian males won’t suffer from ‘alpha male syndrome’ but they show indifference or stay detached from those types of males. That is assumed or mistaken as a support for them too. That has done a lot of damage to our culture. The overwhelming support that is given to people who torture women & capture power by illicit means is a direct display of this syndrome. Even though these male’s mother, wife, sisters & daughters are women; they don’t have empathy or sympathy towards them. They even torture their mothers, wives, daughters and sisters; so, you can imagine how cruel and inconsiderate they will be towards unrelated women.

 Starting with the biblical patriarchs; in whose lap men suffering from this syndrome wants to sit; we can see they treated their wives, concubines, & daughters as slaves and even sold them for money. The evil of slavery became a common practice and was alive until recently. Mental slavery never got abolished and 95 % of the males suffer from it.  An average male who thinks rationally and love their fellow humans won’t support Slavery & woman abusers. If you are supporting males who abuse or torture females and pay money for sex; you too are not different and you too will do it. Some of you may be still doing it too-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക