Image

ഗാംഗുലി ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റു

Published on 23 October, 2019
ഗാംഗുലി ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലി ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബിസിസിഐ) തല വനായി ചുമതലയേറ്റു.

 ഇന്നു നടന്ന ബിസിസിഐ വാര്‍ഷിക യോഗം ഗാംഗുലിയുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകന്‍ ജയ്‌ ഷാ ബിസിസിഐ സെക്രട്ടറിയായും ചുമതയേറ്റു.

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ്‌ ഠാക്കൂറിന്‍റെ സഹോദരന്‍ അരുണ്‍ ധൂമലാണ്‌ ട്രഷറര്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ്‌ പ്രസിഡന്‍റും കേരള പ്രതിനിധി ജയേഷ്‌ ജോര്‍ജ്‌ ജോയിന്‍റ്‌ സെക്രട്ടറിയുമായി ചുമതലയേറ്റു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക