Image

കവിയൂരില്‍ വൃദ്ധ ദമ്ബതികള്‍ മരിച്ച സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയെന്ന് പൊലീസ്

Published on 23 October, 2019
കവിയൂരില്‍ വൃദ്ധ ദമ്ബതികള്‍ മരിച്ച സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയെന്ന് പൊലീസ്

തിരുവല്ല : കവിയൂരില്‍ വൃദ്ധ ദമ്ബതികള്‍ മരിച്ച സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയെന്ന് പൊലീസ്. ഭര്‍ത്താവ് വാസു ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്ന് പൊലീസ് അറിയിച്ചു.


വാസുവിന്റേത് തൂങ്ങി മരണമാണെന്ന പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കസ്റ്റഡിയിലെടുത്ത ഇവരുടെ മകന്‍ പ്രശാന്തിന് മരണത്തില്‍ പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.


സ്വത്തു തര്‍ക്ക വിഷയത്തില്‍ മകന്റെ ഭാഗത്തു നിന്ന് വാസുവിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി തെളിഞ്ഞാല്‍ പ്രശാന്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു. ഇന്നലെയാണ് കവിയൂര്‍ ക്ഷേത്രത്തിനു സമീപം വാസുവിനെയും ഭാര്യ രാജമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ കഴുത്ത് അറുത്ത് രക്തം വാര്‍ന്ന് മരിച്ച നിലയിലും കണ്ടെത്തിയത്. മകന്‍ പ്രശാന്തും ഇവരും തമ്മില്‍ സ്വത്തു തര്‍ക്കം നില നിന്നിരുന്നു. ഇതേ തുടര്‍ന്ന് മകന്‍ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാതാപിതാക്കളുടെ മരണത്തില്‍ പ്രശാന്തിന് പങ്കില്ലെന്ന് വ്യക്തമായത്. എന്നാല്‍ ഏതെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള സമ്മ‍ര്‍ദങ്ങള്‍ പ്രശാന്ത് അച്ഛനില്‍ ഉണ്ടാക്കിയിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരുന്നതേയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക