Image

ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് പ്രക്ഷേഭം സംഘടിപ്പിക്കാനൊരുങ്ങുന്നു

Published on 23 October, 2019
ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് പ്രക്ഷേഭം സംഘടിപ്പിക്കാനൊരുങ്ങുന്നു

ന്യൂ ഡല്‍ഹി: ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാര്‍ കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് പ്രക്ഷേഭം സംഘടിപ്പിക്കാനൊരുങ്ങുന്നു. നവംബര്‍ 18 മുതല്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റിനുള്ളിലും പുറത്തും പാര്‍ട്ടി പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.


മന്‍‌മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു‌പി‌എ സര്‍ക്കാര്‍ 2012 ല്‍ റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍‌സി‌ഇ‌പി) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നുവെങ്കിലും സ്വതന്ത്ര വ്യാപാര കരാറിനെതിരെ പാര്‍ട്ടി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കി. കരാറിന്‍റെ ഭാഗമായ വ്യവസ്ഥകള്‍ രാജ്യത്ത് ഗുണകരമാകില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുനിലപാടെന്നും അധ്യക്ഷ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക