Image

20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മോസ്സസ്സ് ബെന്നറ്റിന് നവയുഗം യാത്രയയപ്പ് നൽകി

Published on 23 October, 2019
20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മോസ്സസ്സ് ബെന്നറ്റിന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: ഇരുപതു വര്ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം ഫഹദ് യൂണിറ്റംഗമായ മോസസ് ബെന്നറ്റിന് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നൽകി.

ദമ്മാമിലുള്ള യൂണിറ്റ് കമ്മിറ്റി ഓഫിസിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ ഫഹദ് യൂണിറ്റ് പ്രസിഡന്റ് ഹാഷിദ് അധ്യക്ഷത വഹിച്ചു. മോസ്സസ് ബെന്നറ്റിന് നവയുഗത്തിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം കൈമാറി. നവയുഗം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് ഗോപകുമാർ, മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ, യൂണിറ്റ് ഭാരവാഹികളായ നിസാർ, സുജിത്ത്, സജീർ, ജമാൽ, ഗഫൂർ എന്നിവർ ആശംസപ്രസംഗം നടത്തി. യോഗത്തിന് മുജീബ് സ്വാഗതവും, സലാം കൃതജ്ഞതയും പറഞ്ഞു.

തിരുവനന്തപുരം- തമിഴ്‌നാട് അതിർത്തിയിലുള്ള മാർത്താണ്ഡം സ്വദേശിയായ മോസസ് ബെന്നറ്റ് ഒരു കമ്പനിയിൽ മേസൺ ആയി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുടുംബപരമായ കാരണങ്ങളാലാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. ഇനിയുള്ള ജീവിതം ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തോടൊപ്പം നാട്ടിൽ ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഫോട്ടോ:  മോസ്സസ് ബെന്നറ്റിന് നവയുഗത്തിന്റെ ഉപഹാരം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം കൈമാറുന്നു.

20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മോസ്സസ്സ് ബെന്നറ്റിന് നവയുഗം യാത്രയയപ്പ് നൽകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക