Image

കലാകൗമുദി എഴുത്തുകൂട്ടം പ്രവാസി നോവല്‍ പുരസ്കാരം തമ്പി ആന്‍റണിയുടെ ഭൂതത്താന്‍ കുന്നിന്

അനില്‍ പെണ്ണുക്കര Published on 23 October, 2019
കലാകൗമുദി എഴുത്തുകൂട്ടം പ്രവാസി നോവല്‍ പുരസ്കാരം തമ്പി ആന്‍റണിയുടെ ഭൂതത്താന്‍ കുന്നിന്
കലാ കൗമുദി   പ്രസിദ്ധീകരണത്തിന്റെ എഴുത്തുകൂട്ടം പ്രവാസി നോവല്‍ പുരസ്കാരത്തിനു തമ്പി ആന്‍റണിയുടെ ഭൂതത്താന്‍ കുന്നു തെരഞ്ഞെടുത്തു .പ്രവാസി എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ ആദ്യ നോവല്‍ അവാര്‍ഡ് കൂടിയാണിത് .നവംബര്‍ 8ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് പ്രൊഫ. വി.ആര്‍. സുധീഷ് , തമ്പി ആന്‍റണിക്ക് പുരസ്കാരം സമ്മാനിക്കുമെന്നു കഥ മാസിക ലിറ്റര്‍ വടയാര്‍ സുനില്‍ അറിയിച്ചു.ഷിക്കാഗോയിലെ മഞ്ഞ്, സിനിമയും പിന്നെ ഞാനും എന്നീ രണ്ടു കൃതികള്‍ 38ആമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ 8ന് രാത്രി 7.30ന് ഹാള്‍ നമ്പര്‍ 7ലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങുകള്‍ നടക്കുക .

ഭൂതത്താന്‍കുന്ന് എന്ന കല്‍പ്പിത ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും സംഭവങ്ങളുമാണ് പുരസ്കാരത്തിന് അര്‍ഹമായ നോവലിന്‍റെ ഇതിവൃത്തമെങ്കിലും തമ്പി ആന്‍റണിയെന്ന മനുഷ്യന്‍റെ ജീവിത പരിസരവുമായി നോവല്‍ ഏറ്റവും അടുത്തു നില്‍ക്കുന്നു .ഭാഷയിലും ആഖ്യാന ശൈലിയിലും പ്രകടിപ്പിക്കുന്ന ലാളിത്യമാണ് തമ്പി ആന്‍ണി യുടെ എഴുത്തിന്റെ പ്രത്യേകത .  പിന്നിട്ട കാലത്തെ ഓര്‍ത്തെടുക്കാനും സ്വയമൊന്നു ചിന്തിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന നോവല്‍ കൂടിയാണ് ഭൂതത്താന്‍ കുന്ന്. വാസ്‌കോഡിഗാമ എന്ന കഥാസമാഹാരം, ഇടിച്ചക്കപ്ലാമൂട് പോലീസ് സ്‌റ്റേഷന്‍ എന്ന ഹാസ്യനാടക സമാഹാരം, മലചവിട്ടുന്ന ദൈവങ്ങള്‍ എന്ന കവിതാ സമാഹാരം ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ വിവിധ പ്രസാധകര്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു .കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ ഗണത്തിലേക്ക് വളര്‍ന്ന എഴുത്തുകാരനാണ് തമ്പി ആന്റണി .

കാലിഫോര്‍ണിയയില്‍ ആരോഗ്യമേഖലയില്‍ ബിസിനസ് നടത്തുന്ന അദ്ദേഹം ചലചിത്ര നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും മലയാളികള്‍ക്ക് സുപരിചിതാണെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് അദ്ദേഹത്തിനിഷ്ടം .സോഷ്യല്‍ മീഡിയയിലും സജീവമായ തമ്പി ആന്റണി തന്റെ കഥകള്‍ സോഷ്യല്‍ മീഡിയയിലും വായനയ്ക്കായി പോസ്റ്റുചെയ്യുകയും വായനക്കാര്‍ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവയ്‌ക്കെല്ലാം മറുപടികൊടുക്കുകയും ചെയുന്ന പ്രത്യേകത ഉള്ള എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം .

കഥയായാലും ,നോവല്‍ ആയാലും വായിക്കപ്പെടണം .അതിനു സോഷ്യല്‍ മീഡിയ നല്ലൊരു ഉപാധിയാണ് .സോഷ്യല്‍ മീഡിയയിലെ വായനക്കാരില്‍  അധികവും യുവജനങ്ങളാണ് .തന്റെ അനുഭവത്തില്‍ വായനയുടെ ഒരു പുതിയ തലം സൃഷ്ടിക്കുന്നതില്‍ നമ്മുടെ യുവജനങ്ങള്‍ക്ക്  പ്രത്യേക കഴിവുണ്ട് .അവരുടെ ആശയങ്ങള്‍ പ്രതിപാദനരീതി എല്ലാം വ്യത്യസ്തമാണ് .ജേക്കബ് ഏബ്രഹാമിന്റെകഥകളൊക്കെ വായിക്കുമ്പോള്‍ നമുക്ക് ആ വ്യത്യസ്തഥാ മനസിലാക്കുവാന്‍ സാധിക്കും .എഴുത്തില്‍ ഞാനും ഒരു ശൈലി അവതരിപ്പിക്കുവാന്‍ ശ്രമിച്ചു .ഒരു പക്ഷെ ആ ശൈലി എന്റെ ജന്മനാടിന്റെ സംഭാവനയാകാം .അതുകൊണ്ട് ഈ അവാര്‍ഡ് എന്റെ നാടിനു കൂടി ലഭിക്കുന്ന സമ്മാനം  ആണെന്നും തമ്പി ആന്റണി ഇമലയാളിയോട് പറഞ്ഞു .

Join WhatsApp News
Joseph Abraham 2019-10-24 06:59:44
Congrats Mr. Thampi Antony for your achievement. It is recognition by Malayalam to all Malayalam writers living abroad
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക