Image

യുക്മ സാംസ്‌കാരിക സമിതി ചിത്രരചനാ മത്സരം 5 റീജണുകളില്‍ 25 ന്

Published on 23 October, 2019
യുക്മ സാംസ്‌കാരിക സമിതി ചിത്രരചനാ മത്സരം 5 റീജണുകളില്‍ 25 ന്


ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജണല്‍ കലാമേളകള്‍ക്കൊപ്പം നടക്കും. മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. യുക്മ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്.

രണ്ടു ഘട്ടങ്ങളായാണ് മത്സരങ്ങള്‍ ഒന്നാം ഘട്ട മത്സരം അതാത് റീജണല്‍ കലാമേളകളോടൊപ്പമാവും നടത്തപ്പെടുക. റീജണല്‍ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്നു പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനല്‍ മത്സരം നവംബര്‍ രണ്ടിന് യുക്മ നാഷണല്‍ കലാമേളയോടൊപ്പം മാഞ്ചസ്റ്ററില്‍ നടക്കും. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര വേദിയില്‍ തരുന്നതും ആ വിഷയത്തില്‍ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ കരുതേണ്ടതാണ്. ചിത്ര രചനക്ക് ഏത് മാധ്യമവും മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കാം.

ചിത്ര രചനക്കുള്ള സമയപരിധി ഒരു മണിക്കൂര്‍ ആയിരിക്കും. മത്സരാര്‍ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കും. മത്സരത്തിനുള്ള തീം മത്സര വേദിയില്‍ നല്‍കും.

ഒക്ടോബര്‍ 26 ന് (ശനി) ഈസ്റ്റ് ആംഗ്‌ളിയ, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍, നോര്‍ത്ത് ഈസ്റ്റ് റീജണുകളില്‍ നടത്തപ്പെടുന്ന കലാമേളകളോടനുബന്ധിച്ച് ചിത്ര രചനാ മത്സരങ്ങള്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ സംഘാടകര്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 12 ന് (ശനി) സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് കലാമേളകളോടനുബന്ധിച്ച് വളരെ വിജയകരമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ മറ്റു റീജണുകളിലും മത്സരാര്‍ഥികള്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണ്. റീജണല്‍ ചിത്ര രചനാ മത്സര വിജയികള്‍ക്കും നാഷണല്‍ വിജയികള്‍ക്കും നാഷണല്‍ കലാമേള വേദിയില്‍ വച്ചായിരിക്കും സമ്മാനങ്ങള്‍ നല്‍കുന്നത്.

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരങ്ങളില്‍ ചിത്ര രചനാഭിമുഖ്യമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, രക്ഷാധികാരി സി.എ.ജോസഫ്, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും : തോമസ് മാറാട്ടുകുളം (ഈസ്റ്റ് ആംഗ്‌ളിയ റീജണ്‍) 07828126981, സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍ (ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണ്‍)
07828739276, ജിജി വിക്ടര്‍ (സൗ ത്ത് വെസ്റ്റ് റീജണ്‍) 07450465452, സാബു പോള്‍ മാടശേരി (യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജണ്‍) 07951232915, ഷിബു മാത്യു ((നോര്‍ത്ത് ഈസ്റ്റ് ) 07891101854.

വിവരങ്ങള്‍ക്ക് : ജിജി വിക്ടര്‍ (ആര്‍ട്‌സ് കോ  ഓര്‍ഡിനേറ്റര്‍) 07450465452,
സി.എ.ജോസഫ് (രക്ഷാധികാരി) 07846747602,ജോയി ആഗസ്തി (വൈസ് ചെയര്‍മാന്‍ ) 07979188391, തോമസ് മാറാട്ടുകുളം 07828126981, ജയ്‌സണ്‍ ജോര്‍ജ് 07841613973.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക