Image

പ്രവ പതിനാറാം വാര്‍ഷികവും സംഗമവും

Published on 23 October, 2019
പ്രവ പതിനാറാം വാര്‍ഷികവും സംഗമവും
റിയാദ്: കോഴിക്കോട് പേരാമ്പ്ര നിവാസികളുടെ ജീവകാരുണ്യ കൂട്ടായ്മയായ പ്രവ പതിനാറാം വാര്‍ഷികവും പ്രവര്‍ത്തകരുടെ സംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ബഷീര്‍ ചാലിക്കര ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അഷ്‌റഫ് കല്ലൂര്‍ ആമുഖ പ്രസംഗവും കുഞ്ഞമ്മദ് കായണ്ണ സ്വാഗതവും ആശംസിച്ചു. എന്‍. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഴയകാല പ്രവാസിയായ കുഞ്ഞമ്മദ് പടിയങ്ങലിനെ ആദരിച്ചു. ഷഹീല്‍ കല്ലോട് അതിഥികളെ പരിചയപ്പെടുത്തി.

'പ്രവാസിയുടെ ഭാവി' എന്ന വിഷയത്തില്‍ സംസാരിച്ച സുഹൈല്‍ അമ്പലക്കണ്ടി പ്രവാസം അവസാനിച്ചിട്ടില്ലെന്നും വിദഗ്ദ്ധ തൊഴിലാളികളുടെ ആവശ്യം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചു വിപുലമായി പ്രതിപാദിച്ച പ്രമുഖ ട്രെയിനറായ ഡോ. അബ്ദുസലാം ഒമര്‍ കുടുംബവുമായും സുഹൃത്തുക്കളുമായും സമൂഹവുമായുമുള്ള ആത്മ ബന്ധം ദൃഢപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന മാനസികോല്ലാസം രോഗമുക്തമായ ജീവിതത്തില്‍ പ്രധാനമാണെന്ന് ഉദാഹരണ സഹിതം വിവരിച്ചു.

കുഞ്ഞമ്മദ് പടിയങ്ങല്‍ 'പ്രഭ ചൊരിയുന്ന പ്രവ' എന്ന പേരില്‍ ലഖുലേഖ ഗഫൂര്‍ കന്നാട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്ഥാപക നേതാക്കളും സജീവ പ്രവര്‍ത്തകരുമായ അബ്ദുള്ള പൊറായില്‍ , അഷ്‌റഫ് എന്‍.പി, ഹമീദ് ചേനോളി, അബു എറയമ്പത്ത്, മുഹമ്മദ് മലാസ്, ബാവ എന്‍.കെ, അസീസ്, മുഹമ്മദ് എന്‍.എം എന്നിവരെ അനുമോദിച്ചു. ഷാഫി കൂത്താളിയും ഷംസു ചേനോളിയും പരിപാടിക്ക് നേതൃത്വം നല്‍കി. എം.ടി. മുനീര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക