Image

ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥി വരുമോ?

ബി ജോണ്‍ കുന്തറ Published on 24 October, 2019
ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥി വരുമോ?
ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥി വരുമോ? പാര്‍ട്ടി നേത്രുത്വം ഇപ്പോള്‍ ആ വഴിക്കാണു ചിന്തിക്കുന്നത്.

മുന്നില്‍ നില്‍ക്കുന്ന മൂന്നു പേരും -മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സെനറ്റര്‍ എലിസബത്ത് വാറന്‍, സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് -എന്നിവര്‍ പ്രസിഡന്റ് ട്രമ്പിനു മുന്നില്‍ പാട്ടും പാടി തോക്കും എന്നാണു മിക്കവരും വിലയിരുത്തുന്നത്.

ബൈഡനും സാന്‍ഡേഴ്‌സും വയസര്‍. വാറനും സാന്‍ഡേഴ്‌സും തീവ്ര ഇടതുപക്ഷ നിലപാടുള്ളവര്‍. അവര്‍ക്ക് തല്ക്കാലം വിജയ സാധ്യത കുറവ്, കാറണം അത്ര ഇടത്തോട്ടു പോകാന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. ബൈഡന്‍ ആണെങ്കില്‍ കാര്യമായി കാശൊന്നും പിരിക്കാന്‍ കഴിയുന്നില്ല.

സെനറ്റര്‍ ഷെറോഡ് ബ്രൗണോ, റിട്ടയര്‍ഡ് നേവി അഡ്മിറല്‍ വില്യം എച്ച്. മക്രെവനോ രംഗത്തു വന്നാല്‍ പിതുണക്കുമെന്നു ഡമോക്രാറ്റിക്ക് നാഷനല്‍ കമ്മിറ്റി അംഗം എലയിന്‍ കമാര്‍ക്ക് വാഷിംഗ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു.

ഹിലരി ക്ലിന്റന്‍ ഒരു വട്ടം കൂടി മല്‍സരിക്കുന്നതിനുള്ള സധ്യതകളും തള്ളിക്കാളയാനാവില്ല. ഒരു തവണ ട്രമ്പിനെ നേരിട്ട ഹിലരിക്ക് ട്രമ്പിനെ വീണ്ടും നേരിടുക വിഷമകരമല്ലെന്നു പലരും കരുതുന്നു. പക്ഷെ ഹിലരിക്കും അത്ര നല്ല പ്രതിഛായ അല്ല ഉള്ളത്

മുന്‍ ന്യൂയോര്‍ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്, മിഷേല്‍ ഒബാമ, ഓപ്ര വിന്‍ഫ്രി എന്നിവരുടെ പേരുകളും പൊന്തി വന്നിട്ടുണ്ട്

മത്സര രംഗത്തുള്ള തുളസി ഗബ്ബാര്‍ഡ് ഒരു റഷ്യന്‍ അനുഭാവി എന്ന ആരോപണത്തിലൂടെ ഹിലരി തിരഞ്ഞെടുപ്പു വേദിയില്‍ പ്രേവേശിക്കുന്നതിനുള്ള ശ്രമമോ എന്നും സംശയമുണ്ട്.

ഹിന്ദുമത വിശ്വാസിയായ ഗബ്ബാര്‍ഡിനെ അമേരിക്കയിലെ ആര്‍.എസ്.എസ്.-ബി.ജെ.പി അനുഭാവികളാണു തുണക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നു.

ഡെമോക്രാറ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പു നിധിയിലേയ്ക്ക് പണം സംഭാവന നല്‍കുന്ന കോടീശ്വരുടെ ആവലാതികളാണ് പാര്‍ട്ടിയുടെ ഉദ്ക്കണ്ണ്ടക്ക് പ്രധാന കാരണം.

ബൈഡന്‍ പൊതുവെ നിഷ്പക്ഷ ഡെമോക്രാറ്റ്‌സിന് തൃപ്തികരമായ സ്ഥാനാര്‍ത്ഥി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍സംജാതമായിരിക്കുന്ന യൂക്രെയിന്‍ വിവാദവും അതില്‍ ബൈഡനും മകനും നേരിടുന്ന ചോദ്യങ്ങളുംബൈഡനെ സംശയ നിഴലില്‍എത്തിച്ചിരിക്കുന്നു.ഇതില്‍ നല്‍കുന്ന ഉത്തരങ്ങള്‍ ആരും വിശ്വസിക്കുന്നില്ല എന്നതാണ് പൊതു ധാരണ.

ഇപ്പോള്‍ ട്രംപിന് 42 % പൊതുജന സമ്മതിയുണ്ട്. ഇതു തന്നെയാണു ഒബാമ തന്റ്റെ രണ്ടാം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന 2011-ലും ഉണ്ടായിരുന്നത്. എന്നാല്‍ ഇതൊരു താരതമ്യമല്ല. കാരണം ഒബാമ ആ സമയം കാര്യമായ ഒരു അപവാദത്തേയോ ഇമ്പീച്ചു നാടകമോ നേരിട്ടിരുന്നില്ല.

മൂന്നു വര്‍ഷത്തെ സ്ഥിര ഇമ്പീച്ചു നാടകം കാണുന്ന ജനത ഇന്നും ട്രംപിന്റ്റെ കൂടെ. അതാണ് ഡെമോക്രാറ്റ്‌സിനെ കുഴക്കുന്നത്.

ഓരോ തിരഞ്ഞെടുപ്പു കാലത്തും മൂന്നു പേരെങ്കിലും മുന്നില്‍ എത്തും. ഇവര്‍ തമ്മിലായിരിക്കും പ്രധാന മത്സരം.

ഇപ്പോള്‍ മുന്നിലുള്ളമൂന്നു പേരും വെള്ളക്കാര്‍.ഇതില്‍ ഒരുവിധം നല്ല ആരോഗ്യമുള്ളത് എലിസബത്ത് വാറനു മാത്രം.

ബൈഡന്‍ പ്രധാനമായി നേരിടുന്ന വിവാദവിഷയം മകന്‍ ഹണ്ടര്‍ ബൈഡന്‍ യുക്രെയിനിലും ചൈനയിലും നടത്തിയ വ്യാപാര ഇടപാടുകളാണ്. അവയുടെ പൂര്‍ണ രൂപം ഇനിയും പുറത്തു വന്നിട്ടില്ല .

കഴിഞ്ഞ നാലു ഡിബേറ്റുകളില്‍ പൊതുജനം കണ്ടത് എലിസബത്ത് വാരനും ബെര്‍ണിയും ആര് മുന്തിയ സോഷ്യലിസ്റ്റ് എന്ന് മത്സരിക്കുന്നതാണ്. ഇവര്‍ രണ്ടുപേരും പൊതുജനതക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പില്‍ വന്നാല്‍ അമേരിക്ക ഏതാനും വര്‍ഷങ്ങള്‍ക്കകം കുത്തുപാള എടുത്ത് ബംഗ്ലാദേശിന്റ്റെ പിന്നിലെത്തും.

മെഡിക്കയെര്‍ എല്ലാവര്‍ക്കും; നിലവിലുള്ള സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് നശിപ്പിക്കുക ഇതൊന്നും ഭൂരിഭാഗം ഡെമോക്രാറ്റ്‌സിനു പോലും ദഹിക്കില്ല. ഇവരെ ഇപ്പോള്‍ പ്രധാനമായും തുണക്കുന്നത് കുറേ കോളേജ് കുട്ടികളും പാര്‍ട്ടിയിലെയും പുറത്തുമുള്ള തീവ്രവാദ ചിന്താഗതിക്കാരും. അവര്‍ മാത്രം വിജാരിച്ചാല്‍ ഒരാളുംജയിക്കില്ല.

ഒരുകാര്യം ഒട്ടുമുക്കാല്‍ പാര്‍ട്ടി തലവന്മാരും പണം സംഭാവന ചെയ്യുന്നവരും സമ്മതിക്കുന്നു- ഇന്നത്തെ മുനോട്ടക്കാരെയും (ഫ്രണ്ട് റണ്ണേഴ്‌സ്) ഡൊണാള്‍ഡ് ട്രമ്പ് നിസ്സാരമായി തോല്‍പ്പിക്കുമെന്ന്. ഒന്നാമത് അമേരിക്കന്‍ സമ്പദ്ഘടന ഓരോ ദിനവും നന്നായിക്കൊണ്ടിരിക്കുന്നു. തോഴിലില്ലായ്മ എന്നത്തേക്കാള്‍ കുറവ്, അമേരിക്കയെ യുദ്ധങ്ങളില്‍ നിന്നും അകറ്റി നിറുത്തുന്നു .

ട്രംപിനെ ഇമ്പീച്ചുചെയ്യണം എന്ന മോഹം മാത്രം തിരഞ്ഞെടുപ്പു തന്ത്രമായി പൊതുജനത്തെ സമീപിച്ചാല്‍ പരാജയം പരിതാപകരമായിരിക്കും. ഈ ഇമ്പീച്ചുമെന്റ് നാടകമല്ലാതെ മറ്റൊന്നും വാഷിംഗ്ടണ്‍ ഡിസിയില്‍ ഡെമോക്രാറ്റ്‌സ് നയിക്കുന്ന കോണ്‍ഗ്രസ്സില്‍ നടക്കുന്നില്ല എന്ന വാസ്തവവും അടുത്ത വര്‍ഷം ആരും മറക്കില്ല.
Join WhatsApp News
Boby Varghese 2019-10-24 13:24:17
Iowa is the first caucus state. Biden is running fourth. Warren runs first followed by Buttigieg, Sanders comes third and Quid Pro Quo Joe comes fourth.
quid pro quo 2019-10-24 16:40:55
Talk about your fraud president than talking about Biden

The opening statement of Bill Taylor, the top US diplomat in Ukraine, is "reverberating" on Capitol Hill among Republicans, according to GOP Hill sources, who told CNN that Taylor's testimony is a game changer in the impeachment inquiry into President Donald Trump.

A senior Republican source on Capitol Hill told CNN that Taylor's statement was so detailed, so specific and that he is so respected that it is having an impact.
"It points to quid pro quo," the GOP source told CNN.
There is an ongoing conversation among GOP members on Capitol Hill about the impact of Taylor's testimony, but it remains a question whether it will move Republicans closer to considering impeachment.
Be a true Republican 2019-10-24 23:09:12
ട്രംപിന്റെ ആൾക്കാരാണെന്ന് ഈ മലയാളി വായനക്കാർക്ക് അറിയാം .  ഒന്നുകിൽ നിങ്ങൾ മരണം വരെ അയാൾക്ക് വേണ്ടി എഴുതുക . അല്ലെങ്കിൽ നിങ്ങൾ  ഇംമ്പീച്ചുമെന്റ് കഴിയുന്നതുവരെ മിണ്ടാതിരിക്കുക .  ട്രംപ് ബൈഡനെ എത്രമാത്രം ചീത്തവിളിക്കുന്നോ അത്രമാത്രം അയാൾക്ക് വോട്ട് കിട്ടുകയുള്ളു . ഇപ്പോൾ തന്നെ നാഷണൽ പോളിൽ അയാളാണ് മുന്നിൽ നില്കുനന്നത് . ഞാൻ ഒരു റിപ്പബ്ലിക്കാനും , റീഗൻ തുടങ്ങി ട്രംപ്വരെ വോട്ടു ചെയ്ത് വ്യക്തിയുമാണ് . പക്ഷെ ഇനി അയാൾക്ക് വോട്ട് ചെയ്യില്ല . റിപ്പബ്ലിക്കൻ പാർട്ടി മനുഷ്യത്വം ഇല്ലാത്ത ഒരു പാർട്ടിയല്ലായിരുന്നു വ്യക്തിത്വമുള്ള അനേക നേതാക്കൾ ഉണ്ടായിരുന്ന പാർട്ടിയായിരുന്നു .  അവരാരും ഇതുപോലെ പാർട്ടിയെ നശിപ്പിച്ചിട്ടില്ല, രാജ്യദ്രോഹപരമായി ചെയ്യിതിട്ടുമില്ല .  റീഗന്റെ ഭരണകാലത്ത് ഡെമോക്രാറ്റ്‌സ് വരെ അദ്ദേഹത്തിന് വോട്ടു ചെയ്ത് എന്ന് പറയുമ്പോൾ ,  ആ നേതൃത്വത്തിന്റെ മഹത്വം നമ്മൾക്ക് ചിന്തിക്കാവുന്നതേയുള്ളു .  അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇല്ലീഗൽ എമിഗ്രന്റ്സിനെ നാട് കടത്തിയത് ഒബാമയാണ് . എന്നാൽ 11 മില്യൺ ഇല്ലീഗൽ ഇമിഗ്രന്റ്സിന് ആംനസ്റ്റി നൽകിയത് റീഗനാണ് . ഒബാമയുടെ 'ഡാക്ക ' പ്രകാരം 700000 ഇവിടെ ജനിച്ചവർക്ക്  ഇമിഗ്രേഷൻ കിട്ടാൻ സാധ്യതയുണ്ട് .   ഇമിഗ്രേഷൻ രണ്ടു പാർട്ടികളെ സംബന്ധിച്ചടത്തോളം ഇലക്ഷന് വോട്ടു കിട്ടാനുള്ള ഒരു 'കഴുതയാണ്'. ഇലക്ഷൻ വരുമ്പോൾ രണ്ടുകൂട്ടരും അതിനിട്ട് അടിക്കാൻ തുടങ്ങും .  എന്തായാലും ട്രംപിനെപ്പോലെ സ്വാമ്പ് ശരിയാക്കാൻ വന്ന ഒരു സ്വാമ്പിനെ ജീവിതത്തിൽ കണ്ടിട്ടില്ല.   ഇപ്പോൾതന്നെ 50 ശതമാനം ജനങ്ങൾ അയാളെ ഇംമ്പീച്ചു ചെയ്യണം . നിക്സനെയും ക്ലിന്റണെയും തട്ടിച്ചു നോക്കുമ്പോൾ ,  ഇംമ്പീച്ചു എൻക്വയറി നടക്കുമ്പോൾ ഇത്രയും പേർ അതിനെ സപ്പോർട്ട് ചെയ്യുന്നത് നല്ല ലക്ഷണം അല്ല .  പിന്നെ ഇപ്പോൾ ഡെമോക്രാറ്റ്‌സ് ചെയ്യുന്നത് റിപ്പബ്ലിക്കൻസ് ചെയ്‍തതു തന്നയാണ്.  അന്ന് ലിൻസി ഗ്രാമിനെപ്പോലുള്ള 'സ്കംസ്' അതിനെ അനുകൂലിക്കുയും ഇന്നതിനെ എതിർക്കുകയും ചെയ്യുമ്പോൾ , ട്രംപ് അങ്ങനെയുള്ളവരെ 'സ്കംസ്' എന്ന ഏറ്റവും സംസ്കാര ശൂന്യമായ  വാക്ക് ഉപയോഗിക്കുന്നതിൽ അതുഭുതമില്ല . ഇയാൾ കാട്ടിക്കൂട്ടുന്നത് , റീഗൻ ചെയ്യുന്നത് തന്നെയാണ് .   ജനം ഇവനെ ക്രൂശിക്ക എന്ന് പറയുന്നതിന് മുൻപ് രാജിവയ്ക്കുന്നത്  ഈ രാജ്യത്തിനും ഇവിടെ വളരാൻ പോകുന്ന തലമുറയ്ക്കും നല്ലത് .  അമേരിക്ക എന്നും ഗ്രേറ്റ് കണ്ട്റിയാണ് .  ഇയാളെപ്പോലെയുള്ളവർ അതിനെ വെറും കണ്ടറി ആക്കി മാറ്റും . നിങ്ങളെപ്പോലെ ചിന്തിക്കാൻ കഴിവുള്ള റിപ്പബ്ലിക്കൻസ് അതിന് കൂട്ട് നിൽക്കരുത് .  15 റിപ്പബ്ലിക്കൻസ് ഇലക്ഷന് നിൽക്കുന്നില്ല എന്ന് പറയുമ്പോൾ ,  അവർക്കാർക്കും ഈ രാജ്യത്തോട് കൂറില്ലാഞ്ഞിട്ടോ , റിപ്പബ്ലിക്കൻ പാർട്ടിയെ ഇഷ്ടമല്ലാഞ്ഞിട്ടോ അല്ല . നേരെ മറിച്ചു , ട്രംപ് ഈ രാജ്യത്തെ ശരിയായ മാർഗ്ഗത്തിലല്ല നയിക്കുന്നത് എന്ന് അറിയാവുന്നത് കൊണ്ടാണ് .   
JACOB G MATHAI 2019-10-25 15:20:57
The sun is setting on Biden. Bye-Done! Sanders or Warren will not win in general election due to their destructive agendas!
Jack Daniel 2019-10-25 23:29:35
The sun is setting on Trump. This MF must be kicked out of Oval office . And, you guys charter a flight and flee to Russia a..holes . We are tired of your BS. We will decide who would be the next president . Do you understand what I mean? That's good. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക