Image

ബെഡ്‌ഫോര്‍ഡില്‍ ദശദിന കൊന്ത സമാപനവും ജപമാലരാജ്ഞിയുടെ തിരുനാളും 26 ന്

Published on 24 October, 2019
ബെഡ്‌ഫോര്‍ഡില്‍ ദശദിന കൊന്ത സമാപനവും ജപമാലരാജ്ഞിയുടെ തിരുനാളും 26 ന്


ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജപമാല മാസത്തില്‍ മാതൃ വണക്കത്തിന്റെ ഭാഗമായി നടത്തിവരുന്ന പത്തു ദിവസത്തെ കൊന്ത നമസ്‌കാര സമാപനവും പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാളും സംയുക്തമായി ഒക്ടോബര്‍ 26ന് (ശനി) ആഘോഷിക്കുന്നു. ബെഡ്‌ഫോര്‍ഡിലെ ഔര്‍ ലേഡി കാത്തോലിക് ചര്‍ച്ചിലാണ് തിരുക്കര്‍മങ്ങള്‍.

വൈകുന്നേരം 4 ന് കൊന്ത നമസ്‌കാരത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്നു വാഴ്‌വും ആരാധനയ്ക്കും ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. ബെഡ്‌ഫോര്‍ഡ് കുര്‍ബാന സെന്ററിന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സാജു മുല്ലശേരില്‍ ടഉആ മുഖ്യ കാര്‍മികത്വം വഹിച്ചു തിരുനള്‍ സന്ദേശം നല്‍കും. തുടര്‍ന്നു പാച്ചോര്‍ നേര്‍ച്ച വിതരണവും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

തിരുനാളിലും മറ്റു തിരുക്കര്‍മങ്ങളിലും ഭക്തിപുരസരം പങ്കു ചേര്‍ന്ന്, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക