മരണം (കവിത: സീന ജോസഫ്)
SAHITHYAM
24-Oct-2019
SAHITHYAM
24-Oct-2019

മരണം വരുവതെപ്പോഴെന്നറിയണം
ആ പദനിസ്വനം തെളിഞ്ഞു കേള്‍ക്കണം
ശാന്തമാമുഖത്തു നോക്കുവാന്‍ കഴിയണം
ആ പദനിസ്വനം തെളിഞ്ഞു കേള്‍ക്കണം
ശാന്തമാമുഖത്തു നോക്കുവാന്‍ കഴിയണം
ഭയമേതുമില്ലാതിരിക്കുവാനാകണം
ജീവിതത്താളുകള്‍ കണ്മുന്നില്‍ തെളിയണം
നന്ദിയോടൊക്കെയുമോര്‍ക്കുവാന്‍ കഴിയണം
വരുംജന്മത്തില്‍ തിരികെ വാങ്ങിക്കുവാന്‍
തീരാത്തസ്വപ്നങ്ങള്‍ പറഞ്ഞേല്‍പ്പിക്കണം
കണ്‍കളില്‍ ശാന്തത കവിഞ്ഞു നില്‍ക്കണം
നെഞ്ചില്‍ സംതൃപ്തി നിറഞ്ഞുതൂവണം
ചുണ്ടിലൊരു പുഞ്ചിരി ബാക്കിനില്‍ക്കണം
മനവും തനുവും സുഖനിദ്രയിലാഴണം
ഒടുവില്‍ ഭൂമിതന്‍ ഗര്‍ഭത്തില്‍ തനിച്ചായിരിക്കണം
അണുക്കളോരോന്നും മണ്ണിലലിഞ്ഞു ചേരണം
തീരാക്കിനാവുകള്‍ പൂക്കളായ് വിരിയണം
പുഞ്ചിരിച്ചവയെന്റെ മീതെ പുലരണം
മരണം വരുമ്പോള്‍ അറിയുവാന്‍ കഴിയണം
മനസ്സറിഞ്ഞെതിരേല്‍ക്കുവാനാകണം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments