Image

പ്രവാസി എഴുത്തുകാരന്‍ രവികൊമ്മേരിക്ക് ഷാര്‍ജയില്‍ ആദരവ്

ശ്രീരാജ് കടയ്ക്കല്‍ Published on 26 October, 2019
 പ്രവാസി എഴുത്തുകാരന്‍  രവികൊമ്മേരിക്ക്   ഷാര്‍ജയില്‍ ആദരവ്
ഷാര്‍ജ : യു. എ. ഇ ലെ മലയാളിപ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ  ആര്‍ട്ട്‌മേറ്റ്‌സ് യു. എ. ഇയുടെ നേതൃത്വത്തില്‍ കലാസാംകാരിക സാഹിത്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

പ്രവാസിയും പ്രമുഖ എഴുത്തുകാരനും ചോമ്പാല കൊളരാട് സ്വദേശിമായ രവികൊമ്മേരിക്കൊപ്പം, അറ്റ്‌ലസ് രാമചന്ദ്രന്‍, അന്‍സാര്‍ കൊയിലാണ്ടി. രാജീവ് കോടമ്പള്ളി എന്നിവരെയും  ഷാര്‍ജ അല്‍ മജിലിസ്  അല്‍ മദീന പാര്‍ട്ടി ഹാളില്‍  നടന്ന ചടങ്ങില്‍ ആദരിച്ചു.

 വൈവിധ്യമായ കലാപ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ വേദിയില്‍ മാഗ്‌നെറ്റ്, ഷാഡോ ഐലന്‍ഡ്, ടബ്ഷീര്‍സ്, തുടങ്ങിയ ഹൃസ്വ ചിത്രങ്ങള്‍, ഒരു വൈറല്‍ സ്പര്‍ശം എന്ന മ്യൂസിക്കല്‍ ആല്‍ബം തുടങ്ങിയവക്കൊപ്പം  ഉപ്പളം എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

 ആര്‍ട്ട്‌മേറ്റ്‌സ്  യു എ ഇ യുടെ പേരില്‍ ഷാജി പുഷ്പാങ്കതന്‍, ബെല്ലോ ബഷീര്‍, സനല്‍ കുമാര്‍,  സമീര്‍ കല്ലറ, അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

 പ്രവാസി എഴുത്തുകാരന്‍  രവികൊമ്മേരിക്ക്   ഷാര്‍ജയില്‍ ആദരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക