Image

കിംഗ് ഫിഷര്‍ പൈലറ്റുമാരും സമരപാതയില്‍

Published on 10 May, 2012
കിംഗ് ഫിഷര്‍ പൈലറ്റുമാരും സമരപാതയില്‍
ബാംഗളൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ഇരുട്ടടിയായി പൈലറ്റുമാരുടെ സമരം. ജനുവരിയിലെ ശമ്പളം നല്‍കാമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മാനേജ്മെന്റ് വീഴ്ച വരുത്തിയതായി ചൂണ്ടിക്കാണിച്ചാണ് ഇന്ന് രാത്രി മുതല്‍ സമരം നടത്തുമെന്ന് പൈലറ്റുമാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്നലെ ശമ്പളം നല്‍കുമെന്നായിരുന്നു മാനേജ്മെന്റ് നല്‍കിയ ഉറപ്പ്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരത്തില്‍ താളം തെറ്റിയ വ്യോമഗതാഗതമേഖലയെ കിംഗ് ഫിഷര്‍ പൈലറ്റുമാരുടെ സമരം കൂടുതല്‍ വലയ്ക്കുമെന്ന് ഉറപ്പാണ്. സമരത്തെക്കുറിച്ച് കിംഗ്ഫിഷര്‍ പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക