Image

ചന്ദ്രശേഖരന്‍ വധം: 12 പേരെ ഉള്‍പ്പെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയാറാക്കി

Published on 10 May, 2012
ചന്ദ്രശേഖരന്‍ വധം: 12 പേരെ ഉള്‍പ്പെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയാറാക്കി
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 12 പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം പ്രാഥമിക പ്രതിപ്പട്ടിക തയാറാക്കി. സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ കൊടി സുനി, വായപ്പടക്കി റഫീഖ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് പ്രാഥമിക പട്ടികയ്ക്ക് അന്വേഷണ സംഘം രൂപം നല്‍കിയത്. കൃത്യത്തില്‍ ഏഴ് പേര്‍ നേരിട്ട് പങ്കെടുത്തതായാണ് പോലീസിന്റെ നിഗമനം. ഇവരെക്കൂടാതെ സംഘത്തെ സഹായിച്ച അഞ്ചു പേരെക്കൂടിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ അക്രമികള്‍ സഞ്ചരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ നല്‍കിയ മുദ്രപത്രത്തിലും ചെക്കിലും ഒപ്പിട്ടു നല്‍കിയത് റഫീഖ് തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ചെക്ക് വ്യാജമാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. വാടകയിനത്തില്‍ 32,000 രൂപ നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക