Image

ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

Published on 10 May, 2012
ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി ബാലകൃഷ്ണനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
എന്നാല്‍, കെ.ജി.ബിയെ പുറത്താക്കാന്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നല്‍കണമെന്ന ആവശ്യം ജസ്റ്റിസുമാരായ വി.എസ് ചൗഹാന്‍, ജെ.എസ് ഖേഹര്‍ തള്ളി.

ആരോപണങ്ങള്‍ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മന്ത്രിതല ശിപാര്‍ശകള്‍ കണക്കിലെടുത്ത് രാഷ്ട്രപതിക്ക് സുപ്രീം കോടതിയെ സമീപിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക