Image

മുഖ്യമന്ത്രിയും ചെന്നിത്തലയും അപമാനിച്ചതായി ബാലകൃഷ്ണപിള്ള

Published on 10 May, 2012
മുഖ്യമന്ത്രിയും ചെന്നിത്തലയും അപമാനിച്ചതായി ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: യുഡിഎഫ് നേതൃത്വത്തിനെതിരേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേയും രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. മുഖ്യമന്ത്രിയും ചെന്നിത്തലയും തന്നെ അപമാനിച്ചതായി ബാലകൃഷ്ണപിള്ള ആരോപിച്ചു. ഗണേഷുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് തന്റെ വിശ്വാസം. ഇതിനായി മുഖ്യമന്ത്രിയെയോ കെപിസിസി പ്രസിഡന്റിനെയോ ആശ്രയിക്കില്ല. യുഡിഎഫ് നല്‍കുന്ന അധാര്‍മിക പിന്തുണയാണ് ഗണേഷിന്റെ അഹങ്കാരത്തിന് കാരണം. മുഖ്യമന്ത്രി ആത്മാര്‍ഥമായി പറഞ്ഞാല്‍ ഗണേഷ് അനുസരിക്കും. താന്‍ നിയമസഭയില്‍ എത്തരുതെന്നാണ് ചിലരുടെ ആഗ്രഹമെന്ന് പറഞ്ഞ പിള്ള തന്നെ മന്ത്രിയാക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ആരോപിച്ചു. എന്‍എസ്എസിനെ തെറിപറഞ്ഞ മകനെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും താന്‍ ചെയ്ത കൊടുംപാപത്തിന്റെ ഫലമാണ് ഗണേഷെന്നും ബാലകൃഷ്ണപിളള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക