Image

ഓര്‍മകള്‍ അയവിറക്കി യുകെ നെയ്യശേരിക്കാര്‍

Published on 28 October, 2019
ഓര്‍മകള്‍ അയവിറക്കി യുകെ നെയ്യശേരിക്കാര്‍

സൗത്താംപ്ടണ്‍: ഓര്‍മ്മകളുടെ ചെപ്പ് തുറന്നു യുകെയിലെ നെയ്യശേരിക്കാര്‍ സൗത്താംപ്ടനിലെ സെന്റ് ജോസഫ്‌സ് ഹൗസില്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ ഒത്തുകൂടി.

ആദ്യാക്ഷരം കുറിക്കാന്‍ വേദിയായ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളും അവിടുത്തെ അധ്യാപകരും സഹപാഠികളും മല്‍സരിച്ചു കല്ല് ചുമന്ന് പുതുക്കി പണിത ഇടവക പള്ളിയും ജില്ലാ തല നീന്തല്‍ മല്‍സരങ്ങള്‍ക്ക് പലവട്ടം വേദിയായ പഞ്ചായത്ത് നീന്തല്‍കുളവും ദീര്‍ഘകാലം ഓര്‍മയില്‍ നിന്നശേഷം മറഞ്ഞുപോയ ദോസ്തി ബസും എല്ലാം സംസാര വേദിയായ രസകരമായ ദിവസങ്ങള്‍ കഴിഞ്ഞു പോയ കാലത്തിന്റെ ഒരു ഓര്‍മ്മപുതുക്കല്‍ തന്നെയായിരുന്നു. ജന്‍മദേശത്തിന്റെ സംസ്‌കാരവും സൗഹൃദവും എല്ലാം പ്രവാസ ജീവിതത്തില്‍ എന്നെന്നും ഒരു തീരാ നഷ്ടം തന്നെയാണ്.

മറ്റൊന്നിനും തുല്യംവയ്ക്കാന്‍ കഴിയാത്ത ജീവിതത്തിന്റെ ആ കാലഘട്ടം തങ്ങളുടെ മക്കള്‍ക്ക് ഒപ്പം പങ്കുവയ്ക്കുന്േപോള്‍ ലഭിക്കുന്ന ആ ആല്‍മനിര്‍വതി പ്രവാസി മലയാളികളെയും എക്കാലവും പ്രാദേശിക കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നത്.

പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാവരും തങ്ങളുടെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നുകര്‍ന്നശേഷം സൗഹ്യദം പുതുക്കിയും ജീവിത പങ്കാളിയെ പരിചയപ്പെടുത്തി കൊടുത്തു കൊണ്ടും ആരംഭിച്ച സംഗമത്തില്‍ ഇളം തലമുറയുടെ അഭിപ്രായങ്ങള്‍ ശ്രവിച്ചു കൊണ്ട് അടുത്ത വര്‍ഷം കുടുംബങ്ങള്‍ കൂട്ടായി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു സൗഹ്യദം പുതുക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

2020ലെ കൂട്ടായ്മയുടെ സുഗമമായ നടത്തിപ്പിനു നേതൃത്വം നല്‍കുവാന്‍ വേണ്ടി രക്ഷാധികാരികളായി സിബി ജോണിനെയും(വാറ്റ്‌ഭോര്‍ഡ്), ബിജു പീറ്ററിനെയും (വിരാള്‍) യോഗം തെരഞ്ഞെടുത്തു. സംഗമത്തിന് ഏറ്റവും മാറ്റു കൂട്ടിയത് വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണങ്ങള്‍ തന്നെയാണ്. എല്ലാവിധ സൗകര്യങ്ങും ഒരുക്കിയ ജയ്‌സണ്‍ ജോണിനെ യോഗം ഒന്നടങ്കം പ്രശംസിച്ചു. വെളുപ്പിന് മൂന്നുമണി വരെ നീണ്ടുപോയ കൂട്ടായ്മ രണ്ടു ദിവസങ്ങള്‍ പോയതറിയാതെ നിറ കണ്ണുകളോടെ അടുത്ത സംഗമത്തില്‍ കാണാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ് എല്ലാവരും പിരിഞ്ഞത്.

റിപ്പോര്‍ട്ട്: ബിജു പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക