Image

കുവൈത്തില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു

Published on 28 October, 2019
കുവൈത്തില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. മലപ്പുറം ചങ്ങരം കുളം ഉപ്പുങ്ങല്‍ സ്വദേശി പൊന്നമ്പത്തയില്‍ ഷംസുദ്ധീന്‍ (62) ആണ് ഞായറാഴ്ച ഉച്ചയോടെ ഖൈത്താനിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. അല്‍ റാഷിദ് ഇന്റര്‍ നാഷനല്‍ ഷിപ്പിംഗ് കന്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സാബിറ. പിതാവ് ചേക്കു. മാതാവ് ബീപാത്തു കുട്ടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെകെഎംഎ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക