Image

ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കഴുത്തറത്ത്‌ കൊലപ്പെടുത്തി

Published on 10 May, 2012
ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കഴുത്തറത്ത്‌ കൊലപ്പെടുത്തി
കൊല്ലം: ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കഴുത്തറത്ത്‌ കൊലപ്പെടുത്തി. കൊല്ലം തങ്കശ്ശേരി പോര്‍ട്ടിനോട്‌ ചേര്‍ന്ന കോര്‍ട്ടേഴ്‌സിലാണ്‌ യുവാവിനെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്‌. പോര്‍ട്ട്‌ ജീവനക്കാരനായ എസ്‌. അനില്‍ (39) ആണ്‌ മരിച്ചത്‌. തങ്കശ്ശേരി ഹാര്‍ബര്‍ എഞ്ചിനീയറിങ്‌ വിഭാഗത്തിലും ജോലി ചെയ്‌തിരുന്നു. ഓച്ചിറ കുന്നേല്‍ ആയിരം തെങ്ങ്‌ ആലും പീടിക സദാനന്ദന്റെ മകനാണ്‌ അനില്‍. ഇന്ന്‌ രാവിലെയാണ്‌ സംഭവം. കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക