Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ -10: സാംസി കൊടുമണ്‍)

Published on 29 October, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ -10: സാംസി  കൊടുമണ്‍)
പതിനഞ്ചു വര്‍ഷങ്ങള്‍ç ശേഷം വീണ്ടും അവന്‍ ആ ചാവടിയില്‍. അവന്റെ ഉള്ളിലേക്ക് ലീലയും, ആ ദിവസങ്ങളും തള്ളിക്കയറി വരുന്നു. മനസ്സില്‍ വല്ലാത്തൊരസ്വസ്ഥത. ഊണുമായി വന്ന അമ്മ അരികില്‍ ഇരുന്ന് വിളമ്പുന്നു. അനേക നാളുകള്‍ക്കു ശേഷം മകനു വിളമ്പിക്കൊടുക്കുന്നതിന്റെ സന്തോഷം ആ മുഖത്ത് തെളിഞ്ഞിരുന്നു. അവന്റെ ഉള്ളില്‍ അനേകം കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തിക്കി തിരക്കുന്നു. എങ്കിലും അവന്‍ ഉള്ളൊതുക്കി. അവന്‍ അറിയാന്‍ ആകാംക്ഷയുള്ള കാര്യം മറച്ച് വെറുതെ അമ്മയോട് ചോദിച്ചു.  “”അമ്മേ ചേച്ചിമാര്‍....?’’  “”ഇപ്പോഴെങ്കിലും നീ തിരക്കിയല്ലോ...’’ അമ്മ പരിഭവത്തിന്റെ മറാപ്പഴിക്കുകയാണ്.  “”ഇത്രകാലം നീ എവിടെയായിരുന്നു. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞ് ഞങ്ങള്‍ കാത്തു. നിന്റെ ചേച്ചിമാര്‍ നിന്നെക്കുറിച്ചേറെ കരഞ്ഞവരാ... നീ എന്താ ഒരെഴുത്തുപോലും അയക്കാതിരുന്നത്.  അച്ഛന്‍ ആവുന്ന വിധം ഒരൊരുത്തരെ കണ്ടു പിടിച്ചു.  വല്ല്യമെച്ചമൊന്നുമില്ലാ. എന്നാലും കഴിയുന്നു.  അച്ഛനെക്കൊണ്ട ത്രേ്യ കഴിയത്തൊള്ളായിരുന്നു ഇനി നീ വേണം അവരെ ഒന്നു കരകേറ്റാന്‍. ‘’ അമ്മ പറഞ്ഞുകൊണ്ടേ  ഇരിക്കുന്നു. അവന്‍ അമ്മ പറഞ്ഞതിനെല്ലാം സമ്മതമെന്നു മൂളി.  ഇത്ര കാലത്തെ അവന്റെ ജീവിതത്തില്‍ അമ്മ അറിയേണ്ടതൊക്കെ അവന്‍ പറഞ്ഞു.  പിന്നെ ആരുകാരണമാണോ താന്‍ ഈ ഓട്ടാം എല്ലാം ഓടിയത്,  അവരെക്കുറിച്ചറിയാനുള്ള ആശ്രഹം മറച്ചില്ല.
 
വല്ല്യ താന്ര്യമില്ലാതെ അമ്മ പറഞ്ഞു “”ഓ..ആ കൊച്ചിനെ എങ്ങാട്ടോ കെട്ടിച്ചു.  വല്ല്യ കൊണമൊന്നുമില്ലന്നാ കേട്ടത്. ആ തന്ത തളന്നു കെടക്കുവാ...ചിട്ടി ഒക്കെ നിന്നു.  ആമ്പിള്ളാര് കുടിച്ചും പെടുത്തും നടക്കുവാന്നാ കേട്ടെ...അതെന്തുവേലും ആട്ടെ...നീ ഇനി അതിലെയെങ്ങും പോണ്ടാ..’’  ഒരു താക്കിതെന്നപോലെ അമ്മ നിര്‍ത്തി.   “”പിന്നെ നിന്റെ പേരില്‍ കേസൊണ്ടാരുന്നു.  അച്ഛന്‍ ആരാണ്ടോടൊക്കെ കടം വാങ്ങിച്ച് പോലുസുകാര്‍ക്ക് കൊറച്ചു പൈസ കൊടുത്തു. അതിനു ശേഷം അരും തെരക്കി വന്നിട്ടില്ല.’’  അവന്റെ മനസ്സമാധനത്തിനെന്നവണ്ണം അവര്‍ പറഞ്ഞു.  ലീലയെ ഒരു വട്ടം കാണണമെന്നവന്‍ മനസ്സുകൊണ്ടാഗ്രഹിച്ചു. മനസ്സിന്റെ കോണുകളിലെവിടെയോ അവളിപ്പോഴും ഉണ്ട്.
  
വാസുവിന്റെ മകന്‍ പേര്‍ഷ്യയില്‍ നിന്നും വന്നിട്ടുണ്ടെന്ന വാര്‍ത്ത നാട്ടിലാകെ പാട്ടായിരുന്നു. അവന്‍  ലുങ്കിയും ടിഷര്‍ട്ടുമിട്ട് ഒരു പേര്‍ഷ്യക്കാരന്റെ പ്രൗഡി ഒട്ടും കുറയ്ക്കാതെ, പോക്കറ്റില്‍ ഒരു റോത്തുമാന്‍സും തിരുകി നടക്കും. നൂറിന്റെ കുറെ നോട്ടുകളുമായി വൈകിട്ട് ഗ്രാമത്തിന്റെ സിരാകേന്ദ്രമായ  കവലയിലിറങ്ങും.  താന്‍ അനുഭവിച്ച എല്ലാ ഒളിച്ചോട്ടങ്ങള്‍ക്കും അവന്‍ പകരം വീട്ടുകയായിരുന്നു. പക്ഷേ അവന്‍ തിരിച്ചറിയുന്നു ഗ്രാമം എന്നേ നഷ്ടമായിരിക്കന്നു. എവിടെയും തിരിച്ചറിയാന്‍ കഴിയുന്നില്ല. കോരന്‍ നായരുടെ ചായക്കടയിരുന്നിടം ഇപ്പോള്‍ നിരക്കെട്ടിടങ്ങള്‍. അതിനോട് ചേര്‍ന്ന് ആശൂപത്രി. ബാങ്ക്, തോമാച്ചാന്റെ പലചരക്ക് കടയും, പോറ്റിയുടെ ചായക്കടയും ഗ്രാമത്തിന്റെ വളര്‍ച്ചക്കായി  ബലിദാനമായിരിക്കുന്നു, കോശിച്ചായന്റെ സ്റ്റേഷനറി കടയിരുന്നതെവിടെയായിരുന്നു. കഷണ്ടി കയറിയ തലയും തടവി ഖദറുടുപ്പുമിട്ട്, കോശിച്ചായന്‍ കടയുടെ ഒറ്റപ്പലകയും തുറന്ന് കടത്തിണ്ണയില്‍ ഇരിക്കും.  ആ കടയില്‍ അതിപുരാതിനമായതെല്ലാം കിട്ടും.  പക്ഷേ എന്തെല്ലാം സാധനങ്ങളെന്നോ, അതെവിടെല്ലാമെന്നോ കോശിച്ചായനറിയില്ല.  അത് ഒരു കച്ചോട സ്ഥാപനമല്ലായിരുന്നു.  തനിക്കിഷ്ടമല്ലാത്ത ആര് വì ചോദിച്ചാലും സാധനം ഇല്ലെന്നു പറയും. അവിടെനിന്നും സാധനം കിട്ടണമെങ്കില്‍ വര്‍ക്കത്തുള്ള പെണ്ണുങ്ങള്‍ ചെല്ലണം.  അവരോടു വിശേഷങ്ങള്‍ ചോദിക്കും. എത്ര കഷ്ടപ്പെട്ടായാലും അതു തിരഞ്ഞുപിടിച്ചു കൊടുക്കും. ലാഭം വേണ്ട .  സാധനത്തിന്റെ വിലമാത്രം വാങ്ങിക്കും.  അതു മുതലാക്കാന്‍ ധാരാളം പെണ്ണുങ്ങള്‍ കടയില്‍ വകും.  കോശിച്ചായന്‍ എല്ലാവര്‍ക്കും അച്ചായനാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സ്വാതന്ത്ര്യവുമായി തിരിച്ചു വന്നോപ്പോഴേയ്ക്കും ജീവിതം കൈ വിട്ടിരുന്നു. പെണ്ണുകെട്ടാന്‍ മറന്നു. പിന്നെ ജിവിതം അപ്പന്‍ കൊടുത്ത ആ കടമുറിയിലായി. ഒരു ദിവസം സാധനങ്ങള്‍ക്കിടയില്‍ കോശിച്ചായന്‍ വീരചരമം പ്രാപിച്ചു.
  
മോഹനന്‍ തെരുവോരത്ത് ഒരപരിചിതനെപ്പോലെ നിന്നു. തന്റെ ഓര്‍മ്മയിലുണ്ടായിരുന്ന നാടിനെക്കുറിച്ചോര്‍ക്കയായിരുന്നു. നീണ്ടു മെലിഞ്ഞ ഒരുവന്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നു. അയാളുടെ കണ്ണില്‍ തിരിച്ചറിവിന്റെ അമ്പരപ്പ്. “”എടാ... ഇതു ഞാനാടാ..ശശി.  മോഹനന്റെ ഉള്ളൊì തുടിച്ചു. ഓര്‍മ്മകള്‍ തെളിഞ്ഞു. ഒന്നാം ബഞ്ചിലെ ഒന്നാമന്‍. കരിക്കട്ട പോലൊരു ചെറുക്കന്‍. പഠിക്കാന്‍ ഒന്നാമന്‍. “എടാ നീയാകെ മാറിപ്പോയല്ലോടാ...”  മോഹനന്‍ അവന്റെ കൈയ്യില്‍ പിടിച്ച് അവനെ വീണ്ടും വീണ്ടും നോക്കി. “കാലം എന്നെ ഈ കോലത്തിലാക്കിയെടാ...”  ശശി തമാശയായി പറഞ്ഞു. “ആട്ടെ...നീ ഇത്രനാളും എവിടെയായിരുന്നു.”  ശശി ചോദിച്ചു. “ഞാന്‍ കഥകളിലെ രാജകുമാരനെപ്പോലെ പ്രവാസത്തിലായിരുന്നു.”  മോഹനന്‍ മറ്റൊന്നും അതിനെപ്പറ്റി പറഞ്ഞില്ല.  “എടാ സോമാ നീ ഇതിലെ വന്നേ..ഇതാരാന്നു നോക്ക്?”  ശശി റോഡിന്റെ മറുവശത്തുകൂടി സൈക്കുളുരുട്ടി പോæന്ന ഒരാളെ കൈ കൊട്ടി വിളിച്ചു. തന്നേക്കാള്‍ പ്രായം തോന്നിക്കുന്ന സൈക്കിളും ഉരുട്ടി റോഡുമുറിച്ചു വരുന്ന സോമനെ മോഹനന്‍ സൂക്ഷിച്ചു നോക്കി. ഓര്‍മ്മകളിലെ സോമന്‍ മറ്റൊരുവനായിരുന്നു. പ്രേംനസീറിനെപ്പോലെ ഉടുത്തൊരുങ്ങിയ കുരുവിക്കൂടുകാരന്‍ സുന്ദരന്‍.  ആ സോമന്‍ എവിടെ.  കാലം എല്ലാവരേയും മാറ്റിയിരിക്കുന്നു. ഇപ്പോള്‍ ദേഹം മുഴുവന്‍ ചിരങ്ങു പിടിച്ച പുള്ളിപ്പാടുകളും, നിറം മങ്ങിയ ഉടുപ്പും, നടന്നു തേഞ്ഞ വള്ളിച്ചെരുപ്പുമയി സോമന്‍.
  
“”എടാ സോമനെ ഇവിനിപ്പോ ഗള്‍ഫിലാ... ഇവിനെ വെറുതെ വിട്ടാല്‍ പറ്റില്ല. ചെലവു ചെയ്യണം’’ ശശി പറഞ്ഞു.  “”അതിനെന്താ.. ‘’ മോഹനന്‍ പലചിന്തകളീല്‍ ആയിരുന്നു. ,മൂന്നുപേരുടെയും കണ്ണുകള്‍ അടുത്തുള്ള ചാരായ ഷാപ്പിലേക്ക് നോക്കി.  അവര്‍ അങ്ങോട്ട് നടന്നു. മോഹനന്റെ മനസ്സില്‍ ലീലയെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടായിരുന്നു.  സോമന്‍ ലീലയുടെ അയല്‍ക്കാരനാണ്.  ലീല തന്റെ ജീവിതത്തിന്റെ താളവും ക്രമവും തെറ്റിച്ചു. ചുഴലിക്കാറ്റുപോലെ ചിലപ്പോഴൊക്കെ അവള്‍ തന്റെ ഏകാന്തതയിലേക്ക് കടന്നു വരാറുണ്ട്.  തന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കരുവാണവള്‍. ജാതകക്കുറിപോലെ തന്റെ ജീവിതത്തിന്റെ നാഴികകല്ല്.  മറിച്ചെഴുതാന്‍ കഴിയാത്ത ജാതകം
  
അവര്‍ പട്ടയും പരിപ്പുവടയും കഴിച്ച വീര്യത്തില്‍ അമ്പലമുറ്റത്തെ ആല്‍ത്തറയിലേക്ക് നടന്നു. വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ആലിന് ചുവട്ടില്‍, അവരുടെ ഇടയില്‍ ഒഴുകിയ കാലത്തിന്റെ ചുരുളുകള്‍ അവര്‍ അഴിച്ചു. ശശി രണ്ടു കുട്ടികളുടെ അച്ഛനാണ്.  സോമനൊരു പെണ്‍കുട്ടി. “എന്തിനാ അധികം..ഒന്നിനെത്തന്നെ പോറ്റാന്‍ നിവൃത്തിയില്ലാത്തവന്’ സോമന്‍ എന്തൊ ഓര്‍ത്തിട്ടെന്നപോലെ പറയുന്നു. പെട്ടന്നവന്‍ ചോദിച്ചു.

“എടാ..എന്നെക്കൂടെ നിനക്ക് അക്കര കടത്താമോ?”  മോഹനന്‍ ചിരിച്ചു.  കടത്തുതോണീ നഷ്ടപ്പെട്ടവനോടുള്ള ചോദ്ദ്യം  ഉള്ളിലെ ചിരി അവരറിയാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.  കരപറ്റാത്ത എത്രയോ ആത്മാക്കള്‍ അക്കരെ അലഞ്ഞു നടക്കുന്നു. എല്ലാര്‍ക്കും ഗള്‍ഫ് മതി.  അവിടെ ചെന്നാല്‍ പിന്നെ പണം എങ്ങനെയോ ഉരുണ്ടു വരുന്നു എന്നാണ് ധാരണ. തുറന്ന ആകാശത്തിന്‍ കീഴില്‍ ഉറങ്ങാത്ത എത്ര എത്ര രാത്രികള്‍. അവിടുത്തെ കാറ്റിന്  ഉഷ്ണമാണന്നിവര്‍ അറിയുന്നില്ല. ആലിലകള്‍ ഒന്നനങ്ങി.
  
“”സോമാ..നീ ലീലയെ കാണാറുണ്ടോ...?’’ മോഹനന്‍ വളരെ നേരമായി മനസ്സില്‍ സൂക്ഷിച്ച ചോദ്യം പെട്ടന്നു ചോദിച്ചു. സോമന്‍ ഒന്നിളകിയിരുന്ന് ശബ്ദത്തില്‍ ഒരു നാടകിയത വരുത്തി ചോദിച്ചു.  “”അപ്പോള്‍ നീ ഒന്നും മറന്നിട്ടില്ല.’’  “”എങ്ങനെ മറക്കും സ്‌നേഹിതാ...പതിനഞ്ചു വര്‍ഷം ഞാനതിനു വിലയായി കൊടുത്തതല്ലെ...ഒന്നും വേണ്ടിയിരുന്നില്ല. അപ്പോഴത്തെ ഒരാവേശം..’’ മോഹനന്‍ നെടുവീര്‍പ്പിട്ടു. അവന്റെ കുറ്റബോധം തിരിച്ചറിഞ്ഞിട്ടെന്നപോലെ ശശി പറഞ്ഞു.  ഞങ്ങളും അതില്‍ തെറ്റുകാരാ.  തെറ്റു  ശരിയും ...മോഹനന്‍ ഒê നീണ്ട  മൗനത്തില്‍ ആണ്ടു.  സോമന്‍ മെല്ല പറഞ്ഞു.  “”അവളുടെ കാര്യം വല്യകഷ്ടമാ...മുറച്ചെറുക്കനാ കെട്ടിയത്. തല്ലിപ്പൊളിയാ.  അവളുടെ അച്ഛന്റെ ചിട്ടി അവന്‍ പൊളിച്ചു. എപ്പോഴും വെള്ളമാ.  പഴയ ലീലയല്ലവള്‍.  ഒട്ടി ഉണങ്ങി ലീലയുടെ പ്രേതം...’’ മോഹനന്റെ ഉള്ളില്‍ അനേകം ചിന്തകള്‍ മുളച്ചു.

(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക