Image

ഗ്രാമ്യം കമ്പപ്പോര് മത്സരം: മലബാര്‍ വടംവലി ടീം ഒന്നാമത്

Published on 29 October, 2019
ഗ്രാമ്യം കമ്പപ്പോര് മത്സരം: മലബാര്‍ വടംവലി ടീം ഒന്നാമത്

കാസര്‍ഗോഡ്: ജില്ലയിലെ കൊളത്തൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഗ്രാമ്യം കൊളത്തൂരിന്റെ നേതൃത്വത്തില്‍ നടത്തിയ വടംവലി മത്സരമായ ഗ്രാമ്യം കമ്പപ്പോര് അഖിലേന്ത്യാ വടംവലി മത്സരത്തില്‍ മലബാര്‍ വടംവലി ടീം അബുദാബി ഒന്നാം സ്ഥാനം നേടി. ഗ്രാമ്യം കൊളത്തൂര്‍ രണ്ടാം സ്ഥാനവും, റെഡ്സ്റ്റാര്‍ മുക്കൂട് മൂന്നാം സ്ഥാനവും, ജിംഖാന കാസര്‍ഗോഡ് നാലാം സ്ഥാനവും നേടി. മത്സരം കേരള റവന്യു മന്ത്രി ചന്ദ്രശേഖരന്‍ ഉത്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ മാധവന്‍ അണിഞ്ഞ അധ്യക്ഷം വഹിച്ചു. സ്വാഗത സംഘം രക്ഷാധികാരികള്‍ ആയ വി.നാരായണന്‍ നായര്‍, മുരളീധരന്‍ നമ്പ്യാര്‍, ഗ്രാമ്യം പ്രസിഡന്റ് മണി നായര്‍,ഗ്രാമ്യം ചെയര്‍മാന്‍ അശോക് കുമാര്‍, സംഘടക സമിതി വൈസ് ചെയര്‍മാന്‍ വേണുഗോപാല്‍ പാലക്കല്‍, കണ്‍വീനര്‍ കൃഷ്ണകുമാര്‍ കക്കോട്ടമ്മ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് മുങ്ങത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡോക്ടര്‍ മണികണ്ഠന്‍ മേലത്തു, മാത്തുക്കുട്ടി എന്നിവരെ ആദരിച്ചു. ഗ്രാമ്യം സെക്രട്ടറി മധു സ്വാഗതവും ട്രെസ്സാരര്‍ അനീഷ് അനന്ദന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക