Image

പ്രവാസി ക്ഷേമനിധിയെക്കുറിച്ചും പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ചും വിശദീകരണ യോഗം സംഘടിപ്പിച്ചു.

ബിജു വെണ്ണിക്കുളം Published on 30 October, 2019
പ്രവാസി ക്ഷേമനിധിയെക്കുറിച്ചും പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ചും വിശദീകരണ യോഗം സംഘടിപ്പിച്ചു.
മസ്‌കറ്റ്:  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളവിഭാഗത്തിന്റെയും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ പ്രവാസി ക്ഷേമനിധിയെക്കുറിച്ചും പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ചും വിശദീകരണ യോഗം സംഘടിപ്പിച്ചു.

 ഒക്ടോബര്‍ 25നു വെള്ളിയാഴ്ച Muscat Darseit ISC ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോകകേരള സഭ അംഗവുമായ പി. എം. ജാബിര്‍ വിശദീകരണം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ക്ഷേമനിധി അംഗത്വത്തിലുണ്ടായ അഭൂത പൂര്‍വമായ വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ച പ്രഭാഷകന്‍ ഓരോ പ്രവാസിയും അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അതോടൊപ്പം പുതുതായി നടപ്പിലാക്കാന്‍ പോകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ സവിശേഷതകളും വളരെ വിശദമായി സംസാരിച്ചു.
നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പരാതികള്‍ പരിഹരിക്കാനുള്ള അദാലത്തും പുതിയതായി അംഗത്വം എടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ചടങ്ങില്‍ വെച്ച് കേരളത്തില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനു പി എം ജാബിര്‍ ഉപഹാരം സമര്‍പ്പിച്ചു.

കേരളവിങ് കോ. കണ്‍വീനര്‍ പ്രസാദ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ കണ്‍വീനര്‍ രതീശന്‍ അധ്യക്ഷനായിരുന്നു. സുനിത്ത് നന്ദി രേഖപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക