ഡോ. വി.എസ് ഹെഗ്ഡെ ഐ.എസ്.ആര്.ഒ വാണിജ്യ വിഭാഗം മേധാവി
Published on 09 July, 2011
ബംഗളൂര്: ഐ.എസ്.ആര്.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്റെ പുതിയ
ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. വി.എസ് ഹെഗ്ഡെയെ നിയമിച്ചു. നിലവില്‍
ഇദ്ദേഹം ബംഗളൂര് ആസ്ഥാനത്ത് സയന്റിഫിക് സെക്രട്ടറിയായി സേവനം
അനുഷ്ഠിക്കുകയായിരുന്നു. 1992 ലാണ് ബഹിരാകാശ സംഘടനയുടെ വാണിജ്യ
താല്പര്യങ്ങള്ക്കായി ആന്‍ട്രിക്സ് സ്ഥാപിച്ചത്. നേരത്തെ ഐ.എസ്.ആര്.ഒ
ചെയര്‍മാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ആന്‍ട്രിക്സ്.
ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ: കെ.രാധാകൃഷ്ണനാണ് നിയമന കാര്യം അറിയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല