Image

തടി വീണ്‌ ഒമാനില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

Published on 10 May, 2012
തടി വീണ്‌ ഒമാനില്‍ പത്തനംതിട്ട സ്വദേശി മരിച്ചു
നിസ്വ (ഒമാന്‍): ഭാരം ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്‌ലിഫ്‌റ്റില്‍ നിന്ന്‌ മരത്തടിയുടെ കെട്ട്‌ ദേഹത്ത്‌ വീണ്‌ പത്തനംതിട്ട സ്വദേശി മരിച്ചു. ഒമാനിലെ ബഹ്ലയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ പത്തനംതിട്ട താഴെവെട്ടിപ്പുറം പോയ്യക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രാജീവാണ്‌ (28) മരിച്ചത്‌. ബുധനാഴ്‌ച ഉച്ചക്കാണ്‌ സംഭവം.

അല്‍ഷാക്കി ബില്‍ഡിങ്‌ മെറ്റീരിയല്‍ കമ്പനിയിലെ ജീവനക്കാരനായ ഇദ്ദേഹം ഫോര്‍ക്ക്‌ ലിഫ്‌റ്റ്‌ ഉപയോഗിച്ച്‌ വാഹനത്തില്‍ നിന്ന്‌ റെഡ്വുഡിന്‍െറ കെട്ട്‌ ഇറക്കുന്നതിനിടെ എന്തോ തകരാറ്‌ പരിഹരിക്കാനായി പൊക്കിവെച്ച മരത്തടിക്കെട്ടിനടിയിലേക്ക്‌ ഇറങ്ങി ചെന്നതാണെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു. പൊടുന്നനെ ഫോര്‍ക്ക്‌ലിഫ്‌റ്റ്‌ പിന്നിലേക്ക്‌ നീങ്ങി നൂറുകിലോയിലധികം ഭാരം വരുന്ന കെട്ട്‌ രാജീവിന്‍െറ ദേഹത്ത്‌ പതിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. മൃതദേഹം ബഹ്ല ആശുപത്രിയിലേക്ക്‌ മാറ്റി. അഞ്ചുവര്‍ഷമായി ഒമാനില്‍ ജോലിചെയ്യുന്ന ഇദ്ദേഹം നാലുമാസം മുമ്പാണ്‌ ആദ്യമായി അവധിക്ക്‌ നാട്ടില്‍പോയി വീടുപണിക്ക്‌ തുടക്കമിട്ടു തിരിച്ചുവന്നത്‌. അവിവാഹതിനാണ്‌. മാതാവ്‌: ലീല. സഹോദരന്‍: രാജേഷ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക