Image

അതോ (കവിത: അഡ്വ.റോജന്‍)

Published on 31 October, 2019
അതോ (കവിത: അഡ്വ.റോജന്‍)
അത്യാധുനിക തോക്കുപയോഗിച്ച്
വെടിവെച്ചു വീഴ്ത്തിയ
നാലുപേരില്‍ നിന്നും
എന്താണ് ലഭിച്ചത് ?

അരകലം കഞ്ഞി
ആസ്മയുടെ ഗുളികകള്‍
സമത്വത്തെ കുറിച്ചെഴുതിയ
പോസ്റ്ററുകള്‍
വിശപ്പിനെ പറ്റിയുളള കവിതകള്‍

അതോ
കീറിപറിഞ്ഞ ഒരു
കമ്പിളി പുതപ്പോ
കൊട്ടതോക്കോ
മാവോ
ഫിദല്‍
ചെ
എന്നീ പേരുകളോ

അതോ
കൊന്നിട്ടും വറ്റാത്ത
അവരുടെ ചുണ്ടിലെ
പുഞ്ചിരിയോ..

Join WhatsApp News
josecheripuram 2019-10-31 15:20:35
The basic cause  someone rebel against an establishment is that they don't get justice.We create Terrorists,we create Mavoists .You are a lawyer can you sincerely say that justice is for every one.When I'am denied my rights,and some one take benefit of my of helplessness,I will turn in to a rebel.we crate them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക